ടെക്സ്റ്റയിൽ സേവന രംഗത്ത് രണ്ട് കോടി രൂപയുടെ വെട്ടിപ്പ്"- സംസ്ഥാന ജി. എസ്. ടി ഇന്റലിജിൻസ് വിഭാഗം പിടികൂടി
തൃശൂരിൽ പ്രമുഖ ടെക്സ്റ്റയിൽ വ്യാപാര സ്ഥാപനത്തിനോട് അനുബന്ധിച്ച് നടത്തുന്ന സ്റ്റിച്ചിങ് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ, സേവനത്തിന്റെ മറവിൽ രണ്ട് കോടി രൂപയുടെ ക്രമക്കേടിൽ ഏകദേശം പത്തുലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം കണ്ടുപിടിച്ചു. പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരുന്നു. ഇന്റലിജൻസ് യൂണിറ്റ്-1 തൃശൂർ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്