മേരാ ബില്‍ മേരാ അധികാര്' പദ്ധതി അവതരിപ്പിച്ച് കേന്ദ്രം : നറുക്കെടുപ്പിലെ വിജയികള്‍ക്ക് 10,000 രൂപ മുതല്‍ ഒരു കോടി രൂപ വരെ ക്യാഷ് റിവാര്‍ഡുകള്‍
ഓരോ തവണ സാധനം വാങ്ങുമ്ബോഴും ബില്ലുകള്‍ ചോദിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'മേരാ ബില്‍ മേരാ അധികാര്' പദ്ധതി അവതരിപ്പിച്ച് കേന്ദ്രം.
മേരാ ബില്‍ മേരാ അധികാര്‍ മൊബൈല്‍ ആപ്പില്‍ ജി.എസ്.ടി ബില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 10,000 രൂപ മുതല്‍ ഒരു കോടി രൂപ വരെ ക്യാഷ് റിവാര്‍ഡുകള്‍ ആണ് ലഭിക്കുക.
സെൻട്രല്‍ ബോര്‍ഡ് ഓഫ് ഇൻഡെറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് പ്രഖ്യാപിച്ചത് പ്രകാരം ആറ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ പദ്ധതി സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ഹരിയാന, അസം, ഗുജറാത്ത് സംസ്ഥാനങ്ങളിലും ദാദ്ര & നഗര്‍ ഹവേലി, ദാമൻ & ദിയു, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും സ്കീം ആരംഭിക്കും
മൊത്തക്കച്ചവടക്കാരോ ചില്ലറ വ്യാപാരികളോ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരം രജിസ്റ്റര്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ഇൻവോയ്സുകളും അപ്‌ലോഡ് ചെയ്യാം. പ്രതിമാസ, ത്രൈമാസ നറുക്കെടുപ്പിലെ വിജയികള്‍ക്ക് 10,000 രൂപ മുതല്‍ ഒരു കോടി രൂപ വരെ ക്യാഷ് റിവാര്‍ഡുകള്‍ ലഭിക്കാനുള്ള അവസരമുണ്ട്.
നറുക്കെടുപ്പില്‍ ഒരു ഇൻവോയ്‌സ് പരിഗണിക്കപ്പെടണമെങ്കില്‍, കുറഞ്ഞത് 200 രൂപയുടെയെങ്കിലും ബില്ലായിരിക്കണം അത്. സെപ്‌റ്റംബര്‍ മുതല്‍ ഓരോ വ്യക്തിക്കും പ്രതിമാസം പരമാവധി 25 ഇൻവോയ്‌സുകള്‍ അപ്‌ലോഡ് ചെയ്യാൻ അവസരമുണ്ട്. അപ്‌ലോഡ് ചെയ്‌ത ഇൻവോയ്‌സില്‍ വില്‍പ്പനക്കാരന്റെ GSTIN, ഇൻവോയ്‌സ് നമ്ബര്‍, അടച്ച തുക, നികുതി തുക എന്നിവ പോലുള്ള അവശ്യ വിശദാംശങ്ങള്‍ അടങ്ങിയിരിക്കണം.
ജിഎസ്ടി വെട്ടിപ്പ് നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടി. 5 കോടിയില്‍ കൂടുതലുള്ള വാര്‍ഷിക വിറ്റുവരവുള്ള എല്ലാ ബിസിനസ്-ടു-ബിസിനസ് ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-ഇൻവോയ്‌സുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.