മരുന്നുകമ്പനി ഡോക്ടർമാർക്ക് നൽകിയത് 1000 കോടി; ആദായനികുതി വകുപ്പു നടപടിക്ക് ഒരുങ്ങുന്നു
ന്യൂഡൽഹി : പാരസെറ്റമോൾ ഗുളിക യായ 'ഡോളോ -650 ഉൾപ്പെടെ വൻതോതിൽ കുറിച്ചു നൽകി, മരുന്നുകമ്പനിയിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റിയ ഡോക്ടർ മാർക്കെതിരെ രാജ്യവ്യാപക നടപടി വരുന്നു.
ആരോപണവിധേയരായ ഡോക്ടർ മാരുടെ പേരുകൾ ലഭ്യമാക്കാൻ ആദായനി കുതി വകുപ്പിനോടു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) നിർദേശിച്ചു.
'ഡോളോ 650' ഉൽപാദിപ്പിക്കുന്ന മൈക്രോ ലാബ്സ് കമ്പനി 1000 കോടി യോളം രൂപ ഇത്തര ത്തിൽ നൽകിയെന്നാ ണു പ്രാഥമിക വിലയിരുത്തൽ
ഡോക്ടർമാരിൽ നിന്നുവിശദീകരണം തേടിയ ശേഷമായിരിക്കും തുടർനടപടി. അഴിമതി തെളിഞ്ഞാൽ മെഡിക്കൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതുവരെ പരിഗണിക്കുന്നു.