ഭക്ഷ്യശാലകളിലെ എണ്ണയുടെ പുന:രുപയോഗം തടയാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്
Ernakulam : ജില്ലയിലെ ഭക്ഷ്യശാലകളിലെ എണ്ണയുടെ പുന:രുപയോഗം തടയാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഉപയോഗിച്ച എണ്ണ ബയോ ഇന്ധനമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൈമാറുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഹോട്ടല്‍ ഉടമകള്‍ക്ക് നിശ്ചിത തുക നല്‍കിയായിരിക്കും എണ്ണ ശേഖരിക്കുന്നത്. രണ്ടുമാസം കൊണ്ട് എറണാകുളം ജില്ലയിലെ മുഴുവന്‍ ഭക്ഷണശാലകളിലേയും ഉപയോഗിച്ച എണ്ണ ഇത്തരത്തില്‍ ബയോ ഇന്ധനമാക്കാനാണു ശ്രമിക്കുന്നത്.
നിലവില്‍ സംസ്ഥാനത്തു മൂന്നു സ്ഥാപനങ്ങള്‍ക്കാണ് ഉപയോഗിച്ച എണ്ണ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഭക്ഷണ ശാലകളില്‍ ഉപയോഗിച്ച എണ്ണ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്തരത്തില്‍ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കു മാത്രം ഉപയോഗിച്ച എണ്ണ വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
തുടര്‍ച്ചയായി ഒരേ എണ്ണയില്‍ ഭക്ഷണം പാകം ചെയ്യുന്നത് കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ എണ്ണയുടെ പുന:രുപയോഗം തടഞ്ഞു സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്