ഏപ്രിൽ ഒന്നുമുതൽ പുതിയ വാഹനങ്ങളുടെ നികുതി ഒരു ശതമാനം വർധിക്കും
ഏപ്രിൽ ഒന്നുമുതൽ പുതിയ വാഹനങ്ങളുടെ നികുതി ഒരു ശതമാനം വർധിക്കും. പ്രളയ പുനർനിർമാണത്തിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സെസിന് വേണ്ടിയാണ് നിരക്കുവർധന. വാഹന വിലക്കനുസരിച്ച് ഒരു ലക്ഷം രൂപ വരെ അധികം നൽകേണ്ടി വരും. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഇളവുണ്ട്.