നാല് ചക്ര ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയോഗിച്ച എനര്‍ജി ട്രാന്‍സിഷന്‍ അഡ്വൈസറി കമ്മിറ്റി
പത്തുലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ 2027 നുള്ളില്‍ നാല് ചക്ര ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയോഗിച്ച എനര്‍ജി ട്രാന്‍സിഷന്‍ അഡ്വൈസറി കമ്മിറ്റി ശുപാര്‍ശ ചെയ്തു.
ഡീസലിന് പകരം ഗ്യാസ്, ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും സര്‍ക്കാര്‍ ഇതിലെ ശുപാര്‍ശകള്‍ അംഗീകരിച്ചിട്ടില്ല.