ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെന്റിന്റെ പ്രാധാന്യവും ഉപയോഗവും

ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെന്റിന്റെ പ്രാധാന്യവും ഉപയോഗവും


C.N.Pradeep Mcom, MBA,FCMA

Practicing Cost Accountant.

Phone-9447130131

ഏതൊരു ബിസിനസ് സ്ഥാപനത്തിന്റേ യും ജീവ രക്തമാണ് ആണ് ക്യാപിറ്റൽ. ഒരു ബിസിനസ്സിന്റെ വിജയത്തിന് ആവശ്യമായ  ക്യാപിറ്റൽ യഥാർത്ഥ  സമയത്ത്  വേണ്ട വിധം വിനിയോഗിച്ചാൽ മാത്രമേ  ആ ബിസിനസ് വിജയത്തിലേക്ക് എത്തിക്കുവാൻ സാധിക്കുകയുള്ളൂ. മുതൽ മുടക്കുന്നതും അത് ഉപയോഗിക്കുന്നതും ബുദ്ധിപൂർവം അല്ലെങ്കിൽ ആ സംരംഭം പരാജയത്തിൽ അവസാനിക്കും. ഒരു മനുഷ്യന്റെ തടിച്ച ശരീരം അയാളുടെ ആരോഗ്യത്തിന്റെ ലക്ഷണം ആകണമെന്നില്ല. അതുപോലെ കണക്കുകൾ പ്രകാര ലാഭം കാണിക്കുന്ന വ്യവസായ സംരംഭങ്ങൾ യഥാർത്ഥത്തിൽ ലാഭകരമാകണമെന്നില്ല. ഇത് ഒരു ഉദാഹരണത്തിലൂടെ പരിശോധിക്കാം. ഒരു സ്ഥാപനത്തിന്റെ വാർഷിക പ്രോഫിറ്റ് ആന്റ് ലോസ്സ് സ്റ്റേറ്റ്മെൻറ്ലേ വിവരങ്ങളാണ് താഴെ പറയുന്നത്

 സെയിൽസ് Rs.600000, ക്ലോസിംഗ് സ്റ്റോക്ക് Rs.  50000, ടോട്ടൽ Rs. 650000, ക്ലോസിംഗ് സ്റ്റോക്ക് Rs.  30000, പർച്ചേസ് Rs. 350000, ചിലവുകൾ Rs. 100000,

ടോട്ടൽ Rs. 480000, ലാഭം Rs. 170000

 ഒറ്റനോട്ടത്തിൽ ഈ സംരംഭം ലാഭകരമാണ് ആണ്. പക്ഷേ നമുക്ക് ഇതിന്റെ ആരോഗ്യം ഒന്ന് പരിശോധിക്കാം ആദ്യമായി പർച്ചേസ് മേൽപ്പറഞ്ഞ കണക്കിൽ 50% അതായത് 175000 രൂപയുടെ ക്രെഡിറ്റ് പർച്ചേസ്  സപ്ലയർമാർ 30 ദിവസത്തെ സാവകാശമാണ് പെയ്മെന്റിന് തരുന്നത്. അതുപോലെ പോലെ സെയിൽസിൽ 60% ക്രെഡിറ്റ് സെയിലാണ് . നമ്മളുടെ കസ്റ്റമേഴ്സ് 60 ദിവസം വരെ പണം തരുവാൻ എടുക്കുന്നുണ്ട് ഈ വസ്തുതകൾ ഒന്നും തന്നെ മേൽപ്രതിപാതിച്ച സ്റ്റേറ്റ്മെന്റിൽ നിന്നു മനസ്സിലാക്കാൻ കഴിയില്ല. അല്ലെങ്കിൽ ഇത് തയ്യാറാക്കുമ്പോൾ ഈ വിവരങ്ങൾ പരിഗണിക്കപ്പെടുന്നില്ല. കണക്ക് പ്രകാരമുള്ള വിറ്റുവരവിൽ ജി എസ് ടി അടുത്ത മാസം തന്നെ  അടക്കേണ്ടതാണ് . പക്ഷേ നമുക്ക് 60 ശതമാനം വില്പനയുടെ ജി എസ് ടി 45 മുതൽ 60 ദിവസത്തിനുള്ളിൽ മാത്രമേ ലഭിക്കുകയുള്ളു.അതേസമയം നമ്മൾ കൊടുക്കാനുള്ളത് അല്ലെങ്കിൽ സാവകാശം ലഭിക്കുന്നത് 50 ശതമാനം പർച്ചേസുനു മാത്രമാണ് സ്വാഭാവികമായും ഈ സാഹചര്യത്തിൽ സ്ഥാപനം മുന്നോട്ടു പോകുന്നതിന് വിറ്റുവരവിൽ നിന്നാല്ലാതെ വേറെ ഫണ്ട് ആവശ്യമായിവരും. ഇത് നമ്മളുടെ വർക്കിങ് ക്യാപിറ്റലിലുള്ള അധിക ബാധ്യതയാണ്. ഇതിനായി  കൂടുതൽ തുക വർക്കിംഗ് ക്യാപിറ്റലായി കണ്ടെത്തേണ്ടിവരും. ഇതിനു കഴിയാതെ വന്നാൽ സമയത്തിനു ടാക്സ്  അടയ്ക്കുവാനും മറ്റു ചിലവുകൾ കൊടുക്കുവാനും സാധിച്ചുവെന്നു വരില്ല ദീർഘകാലം ഈ അവസ്ഥയിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല. ഇതിനു താൽക്കാലിക പരിഹാരമായി ബാങ്ക് ഓവർ ഡ്രാഫ്റ്റ് അല്ലങ്കിൽ മറ്റു ലോൺ മുതലായ മാർഗങ്ങൾ തേടേണ്ടി വരും. ഇത് സ്ഥാപനത്തിൻറെ നടത്തിപ്പിനുള്ള ചെലവ് വർധിപ്പിക്കും മേൽപ്പറഞ്ഞ സാഹചര്യങ്ങൾ മുൻകൂട്ടി കാണുവാൻ വേണ്ടിയും വ്യക്തമായ  സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനും തയ്യാറാക്കുന്ന റിപ്പോർട്ട് ആണ് ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെൻറ്. ഒരു വിദേശ ബാങ്ക് പരാജയപ്പെട്ട സംരംഭങ്ങളേ കൂറിച്ചു നടത്തിയ പഠനത്തിൽ മനസ്സിലായത്  81%  പരാജയത്തിനും കാരണം ശാസ്ത്രീയമല്ലാത്ത ഫണ്ട് മാനേജ്മെന്റാണന്നാണ്. അതുകൊണ്ട് ഒരു സ്ഥാപനത്തിൽ സുഗമമായ നടത്തിപ്പിനും   വിജയത്തിനും കാഷ് ഫ്ളോ സ്റ്റേറ്റ്മെൻറ് വളരെയധികം അധികം ഉപകാരപ്രദമാണ്.

എന്താണ് ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെൻറ്

 പണമോ പണത്തിനു തുല്യമായ വസ്തുക്കളുടെ ബിസിനസിന് അകത്തേക്കും പുറത്തേക്കുമുള്ള പ്രവാഹത്തിന്റെ ഒരു രൂപരേഖയാണ് കാഷ് ഫ്ളോ സ്റ്റേറ്റ്മെൻറ്. പണത്തിന്റെ വരവിന് ഇൻഫ്ളോയെന്നും, ചെലവുകൾ ഉൾപ്പടെയുള്ള  പണത്തിന്റെ പുറത്തേക്കുള്ള ഒഴിക്കിനെ ഔട്ട്ഫ്ളോയെന്നും പറയുന്നു

 എന്തെല്ലാമാണ് ധന ആഗമനം അഥവാ ഇൻഫ്ളോ

 1. ഓപ്പറേറ്റിങ് ആക്റ്റിവിറ്റിസ് :- ഇത് ബിസിനസിന്റെ ദൈനദിന വിറ്റുവരവും ഇതുകൂടാതെ ബിസ്സിനസ്സിന്റെ പേരിൽ എന്തെങ്കിലും നിക്ഷേപങ്ങൾ  ഉണ്ടെങ്കിൽ അതിന്റെ പലിശ മുതലായവുടെ ആകെ തുകയാണ്

 2. ആസ്തികളുടെ വിൽപന :- ഉപയോഗശൂന്യമായതോ, കാലഹരണപ്പെട്ടതോ  ആയ ആസ്തികൾ വിൽക്കുമ്പോൾ ലഭിക്കുന്ന പണം   ഇൻഫ്ളോയാണ്

 3. മൂലധനം സ്വരൂപിക്കൽ:-  മൂലധനം ഏതു മാർഗത്തിൽ സ്വരൂപിച്ചാലും loan ആയിട്ടോ സ്വന്തം നിക്ഷേപമായിട്ടോ ആണങ്കിലും അത് ബിസിനസ് ലേക്കുള്ള ഇൻഫ്ളോ യാണ് .

 ഇനി എന്തെല്ലാമാണ് ഔട്ട്ഫ്ളോയെന്ന് നോക്കാം

 1.ബിസിനസിനെ ആവശ്യത്തിനായി സാധനസാമഗ്രികൾ, അസംസ്ക്രത വസ്തുക്കൾ വാങ്ങുന്നത്  മുതലായവ., ശമ്പളം , വാടക മറ്റു ചിലവുകൾ ,നികുതികൾ, ആസ്തികൾ വാങ്ങുക, കടബാധ്യതയുടെപലിശയും മുതലും തിരിച്ചടക്കുക മുതലായവ എല്ലാം ഔട്ട്ഫ്ളോയാണ്

മേൽപ്രസ്താവിച്ച വരവും ചിലവും ക്രോഡീകരിച്ച് പഠനവിധേയമാക്കി തയ്യാറാക്കുന്ന പട്ടികയാണ് ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെൻറ്. ഇൻഫ്ളോ ഔട്ട്ഫ്ളോയെ ക്കാൾ കൂടുതലാണങ്കിൽ പോസിറ്റീവ്  ക്യാഷ് ഫ്ളോ ആയി കണക്കാക്കുന്നു. പോസിറ്റീവ്  ക്യാഷ് ഫ്ളോ സ്ഥാപനത്തിന്റെ നല്ല പ്രവത്തനത്തെ സൂചിപ്പിക്കുന്നു. ഇക്കാരണത്താലാണ് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ലോൺ ആവശ്യത്തിലേക്കായി ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെൻറ് നിർബന്ധമായും ആവശ്യപ്പെടുന്നത്

 എന്തെല്ലാമാണ് ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെന്റിന്റെ  പ്രാധാന്യം എന്നു നോക്കാം

 1.പണത്തിൻറെ  യഥാർത്ഥ വരവും ചെലവും കണ്ടെത്തുക

നമ്മളുടെ കാഷ്ഫ്ളോ കൃത്യമായും സൂക്ഷ്മമായും നിരീക്ഷിച്ചാൽ ബിസിനസ്സിന്റെ പണം ഏത് രീതിയിലാണ് പുറത്തു പോകുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാവുന്നതാണ് അതുപ്രകാരം ഒഴിവാക്കാവുന്ന ചിലവുകൾ ഒഴിവാക്കിയും അപ്രധാനമായവ നീട്ടി വച്ചും പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാവുന്നതാണ്.അതുപോലെതന്നെ ലാഭകരമല്ലാത്ത ഇൻവെസ്റ്റ്മെന്റ് പോസിറ്റീവ് ക്യാഷ് ഫ്ളോയില്ലങ്കിൽ ഒഴിവാക്കുവാനും സാധിക്കുന്നു

 2 രണ്ട് മികച്ച ആസൂത്രണത്തിനും തീരുമാനം എടുക്കുന്നതിനും

കൃത്യമായി തയ്യാറാക്കുന്ന ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെൻറ് പണത്തിന്റെ ലഭ്യതയെ കുറിച്ച് കൃത്യമായ വിവരം നൽകുന്നു അതുകൊണ്ട് പ്ലാനിങ്ങും അതിനോടനുബന്ധിച്ച് തീരുമാനങ്ങളെടുക്കലും യുക്തിപൂർവ്വം നടപ്പിലാക്കാൻ  സാധിക്കുന്നു ഈ കൃത്യത ബിസിനസിന്റെ വിജയത്തിന് ആവശ്യമാണ്

 3. ബിസിനസ് ബന്ധങ്ങൾ സംരക്ഷിക്കുന്നതിന്

ഒരു വ്യാപാരത്തിൽ  വിൽപ്പനയും വാങ്ങലുമാണ് കൂടുതലായും നടക്കുന്നത്.നമുക്ക് മെറ്റീരിയാൽസ് നൽകുന്നവർക്ക് കൃത്യമായി പണം നൽകാനായില്ലെങ്കിൽ അവരുമായിട്ടുള്ള ബിസിനസ് ബന്ധങ്ങൾ മോശമാകും ഇങ്ങനെ സംഭവിച്ചാൽ നമുക്ക് ലഭിക്കാവുന്ന ട്രേഡ് ഡിസ്കൌണ്ട് അല്ലെങ്കിൽ കാഷ് ഡിസ്കൌണ്ട് നഷ്ടപ്പെടുവാൻ ഇടയാകും അതുപോലെതന്നെ കസ്റ്റമേഴ്സ് നിന്നും കിട്ടാനുള്ള പണവും യഥാസമയത്ത് വാങ്ങിയെടുക്കേണ്ടതാണ്. അത് സാധ്യമാകുന്നില്ലയെങ്കിൽ കിട്ടാക്കടം വർധിക്കാനുള്ള സാധ്യതയും അങ്ങനെ ബിസിനസ്സിന്റെ കസ്റ്റമർ ബേസ് നഷ്ടപ്പെടാനും സാധ്യതയുണ്ട്.

 4.വ്യാപാര വികസനം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന്

ഒരു പോസിറ്റീവ് ക്യാഷ് ഉള്ള സ്ഥാപനം തീർച്ചയായിട്ടുംവികസനപ്രവർത്തനങ്ങളെ കുറിച്ച്  ചിന്തിക്കാവുന്നതാണ്. സാമ്പത്തിക ഭദ്രതയുള്ള ബിസിനസ്സിൽ മുതൽ മുടക്കുവാൻ ധനകാര്യ സ്ഥാപനങ്ങൾ മുന്നോട്ടു വരാനുള്ള സാധ്യതയുണ്ട്

 ഇതിൽനിന്നെല്ലാം ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെന്റിന്റെ  പ്രാധാന്യം മനസ്സിലാക്കാവുന്നതാണ് ഈപ്രാധാന്യംകണക്കിലെടുത്തുകൊണ്ടാണ് ഇന്ത്യൻ കമ്പനീസ് ആക്ട് 2013ലെ സെക്ഷൻ 2(40) വരുന്ന ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റിന്റെ നിർവചനത്തിൽ ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെൻറ് നിർബന്ധമാക്കിയത് . സാങ്കേതിക പരിക് ഞാനമുള്ള സാമ്പത്തിക വിദക്തർ തയ്യാറാക്കുന്ന ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെൻറ് ബിസിനസ്സ് വിജയത്തിലേക്ക് നയിക്കുന്ന വഴി കാട്ടിയാണ്.

  

C.N.Pradeep Mcom, MBA,FCMA

Practicing Cost Accountant.

Phone-9447130131

Also Read

"ആംനെസ്റ്റി പദ്ധതി 2024"ന്റെ പൂർണ്ണ ഇളവുകളോടുകൂടി നികുതി കുടിശ്ശിക അപേക്ഷിക്കുവാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 29

"ആംനെസ്റ്റി പദ്ധതി 2024"ന്റെ പൂർണ്ണ ഇളവുകളോടുകൂടി നികുതി കുടിശ്ശിക അപേക്ഷിക്കുവാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 29

"ആംനെസ്റ്റി പദ്ധതി 2024"ന്റെ പൂർണ്ണ ഇളവുകളോടുകൂടി അപേക്ഷിക്കുവാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 29

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

വ്യാപാര സ്ഥാപനങ്ങളില്‍ ഇനി നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ലഭിക്കില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാനുള്ള ശ്രമം അടുത്ത മാസം മുതല്‍

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാനുള്ള ശ്രമം അടുത്ത മാസം മുതല്‍

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാനുള്ള ശ്രമം അടുത്ത മാസം രണ്ടാം വാരം മുതല്‍

2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; ജി.എസ്.ടി ശേഖരണം എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കായ 2.1 ട്രില്യൺ ഇന്ത്യൻ രൂപയിൽ

2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; ജി.എസ്.ടി ശേഖരണം എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കായ 2.1 ട്രില്യൺ ഇന്ത്യൻ രൂപയിൽ

2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ

എഴുപതു വയസ്സു കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ; രജിസ്ട്രേഷൻ തിങ്കളാഴ്ച മുതല്‍

എഴുപതു വയസ്സു കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ; രജിസ്ട്രേഷൻ തിങ്കളാഴ്ച മുതല്‍

എഴുപതു വയസ്സു കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ; രജിസ്ട്രേഷൻ തിങ്കളാഴ്ച മുതല്‍

സംസ്ഥാന സര്‍ക്കാരിന്‍റ ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയം രണ്ടാഴ്ചയ്ക്കുള്ളിൽ; ദേശീയ മാരിറ്റൈം ക്ലസ്റ്ററിന് കരുത്ത് പകരും - പി രാജീവ്

സംസ്ഥാന സര്‍ക്കാരിന്‍റ ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയം രണ്ടാഴ്ചയ്ക്കുള്ളിൽ; ദേശീയ മാരിറ്റൈം ക്ലസ്റ്ററിന് കരുത്ത് പകരും - പി രാജീവ്

സംസ്ഥാന സര്‍ക്കാരിന്‍റ ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയം രണ്ടാഴ്ചയ്ക്കുള്ളിൽ ദേശീയ മാരിറ്റൈം ക്ലസ്റ്ററിന് കരുത്ത് പകരും- പി രാജീവ്

ജിഎസ്ടി നിരക്കുകളുടെ ഏകീകരണം: നിർണായക തീരുമാനം സെപ്തംബർ 9-ന് ; ഉദ്യോഗസ്ഥ സമിതിയുടെ നിർദേശങ്ങളാണ് ജിഎസ്ടി കൗൺസിൽ യോഗത്തിൽ പരിഗണിക്കുന്നത്

ജിഎസ്ടി നിരക്കുകളുടെ ഏകീകരണം: നിർണായക തീരുമാനം സെപ്തംബർ 9-ന് ; ഉദ്യോഗസ്ഥ സമിതിയുടെ നിർദേശങ്ങളാണ് ജിഎസ്ടി കൗൺസിൽ യോഗത്തിൽ പരിഗണിക്കുന്നത്

സെപ്തംബർ ഒൻപതിന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ചരക്ക് സേവന നികുതി(ജിഎസ്ടി/GST) നിരക്കുകൾ ഏകീകരിക്കുന്നതിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു; 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു; 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു; 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി സമിതി ; കേരളമടക്കമുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു; നിരവധി അപാകതകൾ നിലനിൽക്കുന്നു

ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി സമിതി ; കേരളമടക്കമുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു; നിരവധി അപാകതകൾ നിലനിൽക്കുന്നു

ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി സമിതി ;കേരളമടക്കം സംസ്ഥാനങ്ങൾ നികുതി സ്ലാബുകൾ പരിഷ്‍കരിക്കാനുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു

Loading...