ക്വാറിയിൽ പരിശോധന: 8 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി
സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ്, വയനാട് പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിൽ നടത്തിയ പരിശോധനയിൽ 8 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി.
ജോയിന്റ് കമ്മീഷണർ(ഇന്റലിജൻസ് )കോഴിക്കോട് ഫിറോസ് കാട്ടിൽ ന്റെ നിർദേശ പ്രകാരം, ഡെപ്യൂട്ടി കമ്മീഷണർ ( ഇന്റലിജൻസ് ) ജയദേവൻ. കെ. സി യുടെ മേൽനോട്ടത്തിൽ വയനാട് ഇന്റലിജൻസ് സർവെയില്ലൻസ് സ്‌ക്വാഡ് ക്വാറിയിൽ നടത്തിയ പരിശോധനയിലാണ് 8 കോടി രൂപയുടെ വിറ്റ് വരവ് ക്രമക്കേട് കണ്ടെത്തിയത്.
ജി. എസ്. ടി നിയമം സെക്ഷൻ 74 പ്രകാരം, നോട്ടീസ് നൽകി നികുതി, പിഴ, പലിശ തുടങ്ങിയ ഇനത്തിൽ 51.09 ലക്ഷം രൂപ ഈടാക്കി.
സ്റ്റേറ്റ് ടാക്സ് ഓഫീസർ ഇന്റലിജൻസ് ജെയ്സൺ. പി. ബേബി, നദീർ, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ജോമോൻ, അഭിലാഷ്, ജസീന, സുധീർ, പ്രമോദ്, വിനോദ് കുമാർ, മുഹമ്മദ്, ജീവനക്കാരനായ ശരത്, ഷിബു, കൃഷ്ണൻ,ജോബി, സുഫീദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത് .