ജിഎസ്ടി അപ്പലറ്റ് ട്രൈബ്യൂണല്‍: ജിഎസ്ടി കൗണ്‍സില്‍ ആറംഗ മന്ത്രിതല സമിതിയെ നിയോഗിച്ചു.
മുംബൈ: ജിഎസ്ടി അപ്പലറ്റ് ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതു സംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു ജിഎസ്ടി കൗണ്‍സില്‍ ആറംഗ മന്ത്രിതല സമിതിയെ നിയോഗിച്ചു.
ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല ആണു സമിതിയുടെ അധ്യക്ഷന്‍.
രാജ്യത്തെ ഫെഡറല്‍ സ്വഭാവത്തിനു കോട്ടംവരാത്തവിധമുള്ള നിയമ ഭേദഗതികള്‍ ശിപാര്‍ശ ചെയ്യുക, അപ്പലറ്റ് ട്രൈബ്യൂണല്‍ രൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള, സംസ്ഥാനങ്ങളുടെ ആവലാതികളും നിലപാടുകളും പരിഗണിച്ച് ശിപാര്‍ശകള്‍ നല്‍കുക തുടങ്ങിയവയാണു സമിതിയുടെ ചുമതലകള്‍. ഈ മാസം അവസാനം സമിതി ജിഎസ്ടി കൗണ്‍സില്‍ മുന്‍പാകെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും