ടാക്സ് കൺസൾട്ടൻ്റന്മാർ: സർക്കാരിനേയും, വാണിജ്യമേഖലയേയും ബന്ധിപ്പിക്കുന്ന പാലം:- ധനമന്ത്രി കെ.എൻ.ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി മേഖലയിൽ, നികുതി ഉപദേശകരായി പ്രവർത്തിക്കുന്ന ടാക്സ് കൺസൾട്ടൻ്റന്മാർ, സർക്കാരിനേയും ബന്ധിപ്പിക്കുന്ന പാലമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി.യുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കേരള, തിരുവനന്തപുരത്ത് നടത്തിയ GST@5 KERALA TCPAK സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടിയിൽ ടാക്സ് കൺസൾട്ടൻ്റന്മാർ നേരിടുന്ന പ്രശ്നങ്ങളും, ആവശ്യങ്ങളും അടങ്ങിയ അവകാശപത്രിക അനുഭാവപൂർവ്വം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.