20,000 രൂപയിൽ അധികം പണമിടപാട് നടത്തിയിട്ടുള്ളവർക്ക് ആദായനികുതി വകുപ്പിൻ്റെ നോട്ടീസ്
20,000 രൂപയിലധികം പണമായി നല്‍കി വസ്തു ഇടപാട് നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ ഡല്‍ഹി വിഭാഗം. 2015 ജൂണ്‍ ഒന്നിന് നിലവില്‍വന്ന പ്രത്യക്ഷ നികുതി നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ (അഡ്വാന്‍സ് തുകയാണെങ്കിലും) 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ പണമായി നല്‍കാനാകില്ല. ഇവ അക്കൗണ്ട് പേയി ചെക്കോയോ ആര്‍ടിജിഎസ് വഴിയോ മറ്റ് ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങള്‍ വഴിയോ കൈമാറണം.