തൊഴിൽ കോഡ് നടപ്പാക്കുന്നത് സെപ്റ്റംബർ ഒന്നു വരെ നീട്ടി
പാർലമെൻറ് പാസാക്കിയ തൊഴിൽ കോഡുകൾ നടപ്പാക്കുന്നത് സെപ്റ്റംബർ ഒന്നു വരെ നീട്ടി വെച്ചു
നേരത്തെ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന ചട്ടങ്ങൾ പിന്നീട് ജൂലൈ ഒന്നുമുതൽ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നു.
സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇല്ലാത്തതിനാലാണിത്. സംസ്ഥാനങ്ങൾക്ക് ഈ രണ്ടുമാസത്തിനകം നിയമങ്ങൾക്ക് രൂപം നൽകാമെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
പൊതു പട്ടികയിലുള്ള തൊഴിൽ കോഡുകൾ നടപ്പാക്കണമെങ്കിൽ സംസ്ഥാനങ്ങളും കേന്ദ്രവും അതാത് പരിധിയിലെ നിയമങ്ങൾ വിജ്ഞാപനം ചെയ്യണം.
2019 ഓഗസ്റ്റിലാണ് കുറഞ്ഞ വേതനം സംബന്ധിച്ച ചട്ടം പാർലമെൻറ് പാസാക്കിയത്. വ്യവസായ ബന്ധ ചട്ടം, തൊഴിലാളിടങ്ങളിലെ സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ സംബന്ധിച്ച ചട്ടങ്ങൾ 2020 സെപ്റ്റംബറിൽ സഭ പാസാക്കി. എത്രയും പെട്ടെന്ന് ഇവ നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ തീരുമാനത്തെ ലേബർ ലോ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ.യു. രാജേഷ് കുമാർ സ്വാഗതം ചെയ്തു്.