ഗുജറാത്തിലെ മുന്ദ്ര എല്‍.എന്‍.ജി ടെര്‍മിനല്‍ അദാനിക്ക് കൈമാറുന്നു, 5000 കോടിയുടെ പദ്ധതി അദാനിയുടെ കയ്യില്‍, ഐ.ഒ.സിയുടെ പിന്മാറ്റം ദുരൂഹം

ഗുജറാത്തിലെ മുന്ദ്ര എല്‍.എന്‍.ജി ടെര്‍മിനല്‍ അദാനിക്ക് കൈമാറുന്നു, 5000 കോടിയുടെ പദ്ധതി അദാനിയുടെ കയ്യില്‍, ഐ.ഒ.സിയുടെ പിന്മാറ്റം ദുരൂഹം

ഗുജറാത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുന്ദ്ര എല്‍ എന്‍ ജി ടെര്‍മിനല്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതിനുള്ള നീക്കം അന്തിമ ഘട്ടത്തില്‍. ടെര്‍മിനല്‍ കൈകാര്യം ചെയ്യുന്ന ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ 50 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന് നല്‍കാനാണ് നീക്കം. നിലവില്‍ അദാനിക്ക് 25 ശതമാനം ഷെയര്‍ ഉണ്ട്. 50 ശതമാനം ഷെയര്‍ കൂടി ലഭിക്കുമ്ബോള്‍ ടെര്‍മിനലിന്റെ നിയന്ത്രണ അവകാശം അദാനിയുടെ കൈകളിലാകും. 
ഓഹരികള്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രംഗത്തുണ്ടായിരുന്നെങ്കിലും അവര്‍ നാടകീയമായി പിന്മാറിയതോടെ ഇത് അദാനിക്ക് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. 5000 കോടി രൂപ മുടക്കുള്ള പദ്ധതി വഴി 50 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം ഉല്പാദിപ്പിക്കാന്‍ കഴിയും.

എല്‍ എന്‍ ജി കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന ബെര്‍ത്തുകളോട് കൂടിയ ടെര്‍മിനലിന്റെ ശേഷി ഭാവിയില്‍ ഒരു കോടി ടണ്ണായി ഉയര്‍ത്താന്‍ കഴിയും. കഴിഞ്ഞ സെപ്റ്റംബറില്‍ നരേന്ദ്ര മോദി ഇതിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചുവെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. 2008 ല്‍ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിയില്‍ എസ്സാര്‍ ഗ്രൂപ്പും പങ്കാളികളായിരുന്നുവെങ്കിലും പിന്നീട് അവര്‍ പിന്മാറുകയായിരുന്നു. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന് ഫണ്ട് ഇല്ലെന്ന ന്യായം പറഞ്ഞാണ് ഓഹരികള്‍ കൈമാറുന്നത്. എന്നാല്‍ ഇവ അദാനി ഗ്രൂപ്പിന്റെ കയ്യില്‍ മാത്രം എത്തണം എന്ന ഉദ്ദേശത്തോടെയാണ് ചരടുവലികള്‍ നടക്കുന്നത് എന്നത് വ്യക്തമാവുകയാണ്.

ഓഹരികള്‍ വില്പനക്ക് ഓഫര്‍ ചെയ്തപ്പോള്‍ ഐ ഒ സി താല്പര്യം പ്രകടിപ്പിച്ചു. ഓഹരികള്‍ക്ക് 750 കോടി രൂപയാണ് അവര്‍ ഓഫര്‍ ചെയ്തത്. അതെ തുക തന്നെയാണ് അദാനിയും ഓഫര്‍ ചെയ്തത്. എന്നാല്‍ പൊടുന്നനെ ഐ ഒ സി പദ്ധതിയില്‍ നിന്ന് പിന്മാറുകയും മത്സരത്തില്‍ അദാനി മാത്രമാവുകയും ചെയ്തു. ഇതാണ് ഓഹരി കൈമാറ്റത്തെ അടിമുടി ദുരൂഹമാക്കുന്നത്. ഫലത്തില്‍, സര്‍ക്കാര്‍ മുതല്‍മുടക്കില്‍ തീര്‍ത്ത ഒരു വമ്ബന്‍ പ്രോജക്‌ട് അദാനി ഗ്രൂപ്പിന്റെ കൈവശം വന്നു ചേരുകയാണ്. ഗുജറാത്തിലെ കച് മേഖലയിലുള്ള മുന്ദ്ര തുറമുഖവും അദാനി ഗ്രൂപ്പിന്റേതാണ്. 10 ടെര്‍മിനലുകളോട് കൂടിയ ഈ തുറമുഖം സ്വകാര്യ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ വലിയ തുറമുഖമാണ്. എല്‍ എന്‍ ജി ടെര്‍മിനല്‍ കൂടി തങ്ങളുടെ നിയന്ത്രണത്തിലാകുന്നതോടെ ഈ മേഖലയില്‍ അദാനി ഗ്രൂപ്പിന്റെ സ്വാധീനം അതിശക്തമാവുകയാണ്.

Also Read

"ആംനെസ്റ്റി പദ്ധതി 2024"ന്റെ പൂർണ്ണ ഇളവുകളോടുകൂടി നികുതി കുടിശ്ശിക അപേക്ഷിക്കുവാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 29

"ആംനെസ്റ്റി പദ്ധതി 2024"ന്റെ പൂർണ്ണ ഇളവുകളോടുകൂടി നികുതി കുടിശ്ശിക അപേക്ഷിക്കുവാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 29

"ആംനെസ്റ്റി പദ്ധതി 2024"ന്റെ പൂർണ്ണ ഇളവുകളോടുകൂടി അപേക്ഷിക്കുവാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 29

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

വ്യാപാര സ്ഥാപനങ്ങളില്‍ ഇനി നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ലഭിക്കില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാനുള്ള ശ്രമം അടുത്ത മാസം മുതല്‍

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാനുള്ള ശ്രമം അടുത്ത മാസം മുതല്‍

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാനുള്ള ശ്രമം അടുത്ത മാസം രണ്ടാം വാരം മുതല്‍

2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; ജി.എസ്.ടി ശേഖരണം എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കായ 2.1 ട്രില്യൺ ഇന്ത്യൻ രൂപയിൽ

2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; ജി.എസ്.ടി ശേഖരണം എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കായ 2.1 ട്രില്യൺ ഇന്ത്യൻ രൂപയിൽ

2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ

എഴുപതു വയസ്സു കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ; രജിസ്ട്രേഷൻ തിങ്കളാഴ്ച മുതല്‍

സംസ്ഥാന സര്‍ക്കാരിന്‍റ ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയം രണ്ടാഴ്ചയ്ക്കുള്ളിൽ; ദേശീയ മാരിറ്റൈം ക്ലസ്റ്ററിന് കരുത്ത് പകരും - പി രാജീവ്

സംസ്ഥാന സര്‍ക്കാരിന്‍റ ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയം രണ്ടാഴ്ചയ്ക്കുള്ളിൽ; ദേശീയ മാരിറ്റൈം ക്ലസ്റ്ററിന് കരുത്ത് പകരും - പി രാജീവ്

സംസ്ഥാന സര്‍ക്കാരിന്‍റ ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയം രണ്ടാഴ്ചയ്ക്കുള്ളിൽ ദേശീയ മാരിറ്റൈം ക്ലസ്റ്ററിന് കരുത്ത് പകരും- പി രാജീവ്

ജിഎസ്ടി നിരക്കുകളുടെ ഏകീകരണം: നിർണായക തീരുമാനം സെപ്തംബർ 9-ന് ; ഉദ്യോഗസ്ഥ സമിതിയുടെ നിർദേശങ്ങളാണ് ജിഎസ്ടി കൗൺസിൽ യോഗത്തിൽ പരിഗണിക്കുന്നത്

ജിഎസ്ടി നിരക്കുകളുടെ ഏകീകരണം: നിർണായക തീരുമാനം സെപ്തംബർ 9-ന് ; ഉദ്യോഗസ്ഥ സമിതിയുടെ നിർദേശങ്ങളാണ് ജിഎസ്ടി കൗൺസിൽ യോഗത്തിൽ പരിഗണിക്കുന്നത്

സെപ്തംബർ ഒൻപതിന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ചരക്ക് സേവന നികുതി(ജിഎസ്ടി/GST) നിരക്കുകൾ ഏകീകരിക്കുന്നതിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു; 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി സമിതി ; കേരളമടക്കമുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു; നിരവധി അപാകതകൾ നിലനിൽക്കുന്നു

ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി സമിതി ; കേരളമടക്കമുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു; നിരവധി അപാകതകൾ നിലനിൽക്കുന്നു

ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി സമിതി ;കേരളമടക്കം സംസ്ഥാനങ്ങൾ നികുതി സ്ലാബുകൾ പരിഷ്‍കരിക്കാനുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു

Loading...