നികുതി കുടിശ്ശികക്കാര്‍ക്ക് ജൂലൈ 31നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം
സര്‍ക്കാരിന്റെ ആംനസ്റ്റി പദ്ധതി പ്രകാരം മൂല്യവര്‍ദ്ധിത നികുതി, ആഡംബര നികുതി, കേന്ദ്ര വില്‍പ്പന നികുതി, പൊതുവില്‍പ്പന നികുതി വിഭാഗത്തില്‍പ്പെട്ട നികുതി കുടിശ്ശികക്കാര്‍ക്ക് ജൂലൈ 31നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിപ്രകാരം നികുതി തുകയുടെ 40 ശതമാനം ഒറ്റത്തവണയായും 50 ശതമാനം ഡിസംബര്‍ 31ന് മുമ്ബ് തവണകളായോ അടയ്ക്കാം. പലിശ, പിഴപലിശ എന്നിവ പൂര്‍ണമായും ഒഴിവാക്കും. 2005 ഏപ്രില്‍ ഒന്നുമുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള പൊതുവില്‍പ്പന നികുതി കുടിശ്ശികക്കാര്‍ക്ക് നികുതിയും പലിശയും അടച്ചാല്‍ പിഴയും പലിശയും ഒഴിവാകും. കുടിശ്ശികയുള്ള എല്ലാ വ്യാപാരികളും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ചരക്ക് സേവന നികുതി ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 94475 05128, 83300 11242.