ഒക്ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നു.
ഒക്ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പോവുകയാണ്.
ഒക്ടോബര്‍ 1 മുതല്‍ ശമ്ബള വേതനക്കാരായ ജീവനക്കാരുടെ ശമ്ബള ഘടനയില്‍ വലിയ മാറ്റം ദൃശ്യമാകും. ജീവനക്കാരെന്റെ ടേക്ക് ഹോം സാലറിയില്‍ ഒക്ടോബര്‍ മാസം മുതല്‍ കുറവുണ്ടാകും. അതുകൂടാതെ, തൊഴില്‍ സമയം, ഓവര്‍ ടൈം, ബ്രേക്ക് ടൈം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചും പുതിയ തൊഴില്‍ നിയമത്തില്‍ വ്യവസ്ഥകളുണ്ട്. പുതിയ വേതന നയം എന്താണെന്നും അതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നും നമുക്കൊന്ന് പരിശോധിക്കാം.
29 തൊഴില്‍ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് സര്‍ക്കാര്‍ 4 പുതിയ വേതന നയങ്ങള്‍ തയ്യാറിക്കായിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാമൂഹ്യ സുരക്ഷാ നയങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ 2019 ആഗസ്തില്‍ പാര്‍ലമെന്റില്‍ പുതുക്കപ്പെട്ടിരുന്നു. 2020 സെപ്തംബര്‍ മാസത്തില്‍ ഈ നിയമങ്ങള്‍ പാസ്സാക്കുകയും ചെയ്തു. 1. വേതന നയം 2. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് 3. തൊഴില്‍ സുരക്ഷയും ആരോഗ്യവും 4. സാമൂഹ്യ സുരക്ഷാ നയം എന്നിവയാണ് നാല് നയങ്ങള്‍.
പുതുതായി തയ്യാറാക്കിയ നിയമ പ്രകാരം 15 മുതല്‍ 30 മിനുട്ട് വരെയുള്ള അധിക തൊഴില്‍ സമയം 30 മിനുട്ടായി കണക്കാക്കിക്കൊണ്ട് ഓവര്‍ ടൈമായി പരിഗണിക്കണമെന്നും വ്യവസ്ഥയുണ്ട്. നിലവിലെ നിയമത്തിന് കീഴില്‍ 30 മിനുട്ടില്‍ താഴെയുള്ള അധിക തൊഴില്‍ സമയം ഓവര്‍ ടൈമായി കണക്കാക്കുകയില്ല. 5 മണിക്കൂറില്‍ അധികം ഒരു ജീവനക്കാരനും തുടര്‍ച്ചായി തൊഴിലെടുക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും പുതുക്കിയ നിയമത്തില്‍ പറയുന്നു.