നികുതി കുടിശികകള്‍ക്ക് പ്രീ ജിഎസ്ടി ആംനസ്റ്റി പദ്ധതിയിലൂടെ ഇളവുകള്‍ നേടാം ; അവസാന ദിവസം ഡിസംബർ 31
കേരള മൂല്യ വര്‍ധിത നികുതി, കേരള പൊതുവില്‍പന നികുതി, സര്‍ചാര്‍ജ് നിയമ പ്രകാരമുള്ള കുടിശികകള്‍, കേരള കാര്‍ഷിക ആദായ നികുതി, കേരള ആഡംബര നികുതി, കേന്ദ്ര വില്പന നികുതി എന്നിവയിലുള്ള കുടിശികകള്‍ക്ക് പ്രീ ജിഎസ്ടി ആംനസ്റ്റി പദ്ധതിയിലൂടെ ഇളവുകള്‍ നേടാം. പദ്ധതി സ്വീകരിക്കുന്നവര്‍ക്ക് നികുതി കുടിശികയുടെ നിശ്ചിത ശതമാനം ഒടുക്കുന്ന പക്ഷം, പലിശയും പിഴയും പൂര്‍ണമായും ഒഴിവാക്കുന്നതാണ്.
അപേക്ഷകൾ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കുമായി സന്ദര്‍ശിക്കൂ:www.keralataxes.gov.in