കുപ്പി വെള്ള യൂണിറ്റിൽ വൻ നികുതിവെട്ടിപ്പ്, 3.5 കോടി രൂപയുടെ ക്രമക്കേട് - സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.
സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് ഒറ്റപ്പാലം യൂണിറ്റ് മലപ്പുറം ജില്ലയിലെ കുപ്പിവെള്ള നിർമാണ യൂണിറ്റിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ വൻ നികുതിവെട്ടിപ്പ് കണ്ടെത്തി. ഏകദേശം 3.5 കോടി രൂപയുടെ ക്രമക്കേടിൽ 40 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ഗോഡൗൺ പരിശോധയിലൂടെയും സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖകളുടെ വിശദമായ പരിശോധനകളിലൂടെയുമാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. സംസ്ഥാന ജി.എസ്. ടി. ഇന്റലിജൻസ് പാലക്കാട് യൂണിറ്റ് ഒന്നിന്റെയും രണ്ടിന്റെയും സഹകരണത്തോടെയാണ് ഒറ്റപ്പാലം ഇന്റലിജൻസ് യൂണിറ്റ് ഈ വെട്ടിപ്പ് കണ്ടെത്തിയത്.