കോഴിക്കോട്, മലപ്പുറത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ബിൽഡർമാരുടെയും ആർക്കിടെക്‌റ്റുകളുടെയും സ്ഥാപനങ്ങളിലും വസതികളിലും 200 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ബിൽഡർമാരുടെയും ആർക്കിടെക്‌റ്റുകളുടെയും സ്ഥാപനങ്ങളിലും വസതികളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ 200 കോടിയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി.
നിർമാൻ ഗ്രൂപ്പ് ഉടമയുടെ മലപ്പുറം മഞ്ചേരിയിലെ വസതിയിൽ നിന്ന് 18 കോടി രൂപ ഐടി ഉദ്യോഗസ്ഥർ പിടികൂടിയെന്നാണ് റിപ്പോർട്ട്.
കോഴിക്കോട് സ്വദേശിയായ ബിൽഡർ ഗണേശന്റെ വസതിയിൽ നിന്ന് അനധികൃത നിക്ഷേപത്തിന്റെ രേഖകളും പിടിച്ചെടുത്തു. ഗണേശന്റെ വീട്ടിൽ നിന്ന് അഞ്ച് കോടിയോളം രൂപയുടെ നിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ രേഖകളാണ് പിടിച്ചെടുത്തത്.
കൂടാതെ ആർക്കിടെക്ട് ഷബീർ സലീലിന്റെ ഓഫീസിൽ നിന്ന് 27 ലക്ഷം രൂപയും പിടിച്ചെടുത്തതായി ഐടി വൃത്തങ്ങൾ അറിയിച്ചു.