സംരംഭങ്ങൾ രജിസ്റ്റർ ചെയ്യന്നതുമായി ബന്ധപ്പെട്ട് സംശയങ്ങൾ ദുരീകരിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ ZOOM പ്ലാറ്റ്ഫോമിൽ വെബിനാർ ജൂലൈ 31 ന്
സംരംഭങ്ങൾ രജിസ്റ്റർ ചെയ്യന്നതുമായി ബന്ധപ്പെട്ട് സംരംഭകർക്കുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ട് ആയ കേരള ഇൻസ്റ്റിറ്റൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (KIED) വെബിനാർ സംഘടിപ്പിക്കുന്നു.
ജൂലൈ 31 ന് ഉച്ച കഴിഞ്ഞ് 3 മണി മുതൽ 4 മണി വരെ ZOOM പ്ലാറ്റ്ഫോമിലാണ് വെബിനാർ. ചെറുതും വലുതുമായ സംരംഭങ്ങൾ എങ്ങനെയാണ് രജിസ്റ്റർ ചെയ്യന്നത്, രജിസ്റ്റർ ചെയ്യുന്നതിന്റെ മാനദണ്ഡടങ്ങൾ, രജിസ്‌ട്രേഷൻ ചെയ്യുന്നതിന്റെ പ്രക്രിയ, രജിസ്‌ട്രേഷൻ ചെയ്യുന്നതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ വെബിനാറിൽ ചർച്ചെ ചെയ്യും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ www.kied.info ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 2550322.