കമ്പനീസ്, എല്‍എല്‍പി നിയമ പ്രകാരമുള്ള വിവിധ നിയന്ത്രണ ആവശ്യങ്ങള്‍ക്കു ഫയല്‍ ചെയ്യുന്ന ഫോമുകളുടെ പരിശോധനയ്ക്കായി കേന്ദ്രീകൃത പ്രോസസിംഗ് സംവിധാനം
കമ്പനീസ്, എല്‍എല്‍പി നിയമ പ്രകാരമുള്ള വിവിധ നിയന്ത്രണ ആവശ്യങ്ങള്‍ക്കു ഫയല്‍ ചെയ്യുന്ന ഫോമുകളുടെ പരിശോധനയ്ക്കായി കേന്ദ്രീകൃത പ്രോസസിംഗ് സംവിധാനം
2023-24ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കനുസൃതമായി ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണം, കമ്പനീസ്, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് നിയമങ്ങൾ (എല്‍എല്‍പി നിയമം) പ്രകാരമുള്ള വിവിധ നിയന്ത്രണ ആവശ്യങ്ങള്‍ക്കു ഫയല്‍ ചെയ്യുന്ന ഫോമുകളുടെ പരിശോധനയ്ക്കായി കേന്ദ്രീകൃത പ്രോസസിംഗ് സംവിധാനം (സിപിസി) പ്രവര്‍ത്തന സജ്ജമാക്കി. ഇടപാടുകാര്‍ക്കു നേരിട്ട് ഓഫീസില്‍ എത്താതെ കാര്യങ്ങള്‍ ചെയ്യാവുന്ന രീതീയാണ് ഇത്.
16.02.2024 മുതല്‍ ചുവടെ നൽകിയിരിക്കുന്ന 12 ഫോമുകളും/അപേക്ഷകളും, തുടര്‍ന്ന് 01.04.2024 മുതല്‍ മറ്റ് ഫോമുകളും, സിപിസിയില്‍ പ്രോസസ് ചെയ്യും.
പിന്നീട്, എല്‍എല്‍പി നിയമത്തിന് കീഴില്‍ ഫയല്‍ ചെയ്യുന്ന ഫോമുകളും/അപേക്ഷകളും കേന്ദ്രീകൃതമാക്കാന്‍ ഉദ്ദേശിക്കുന്നു.
ഫയലിംഗ് പ്രവണതകളുടെ അടിസ്ഥാനത്തില്‍, പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായാല്‍ പ്രതിവര്‍ഷം ഏകദേശം 2.50 ലക്ഷം ഫോമുകള്‍ സിപിസി വഴി പ്രോസസ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഫോമിന്റെ പേര്, വിവരണം:
MGT-14 – പ്രമേയങ്ങളും കരാറുകളും ഫയല്‍ ചെയ്യുന്നതിനുള്ളത്
SH-7 – മൂലധനത്തിലെ മാറ്റങ്ങൾ
INC-24 – പേര് മാറ്റം
INC-6 – ഒരാളുടെ പേരിലുള്ള കമ്പനി പ്രൈവറ്റായോ പബ്ലിക് ആയോ മാറ്റുന്നതിന്, അല്ലങ്കില്‍ പ്രൈവറ്റ് സ്ഥാപനം ഓപിസി ആയി മാറ്റുന്നതിന്
INC-27 – പ്രൈവറ്റ് പബ്ലിക് ആയി മാറ്റുന്നതിന് അല്ലങ്കില്‍ തിരിച്ഛ്
INC-20 – നിയമത്തിലെ സെക്ഷന്‍ എട്ടു പ്രകാരം ലൈസന്‍സ് റദ്ദാക്കല്‍/സറണ്ടര്‍ ചെയ്യല്‍
DPT-3 – നിക്ഷേപങ്ങൾ മടക്കി നല്‍കല്‍
MSC-1 – പ്രവര്‍ത്തനരഹിതമായ കമ്പനിയുടെ പദവി ലഭിക്കുന്നതിനുള്ള അപേക്ഷ
MSC-4 – സജീവ കമ്പനിയുടെ പദവി നേടുന്നതിനുള്ള അപേക്ഷ
SH-8 – തിരികെ വാങ്ങുന്നതിനുള്ള ഓഫര്‍ കത്ത്
SH-9 – സോള്‍വന്‍സി പ്രഖ്യാപനം
SH-11 – സെക്യൂരിറ്റികളുടെ തിരികെ വാങ്ങല്‍ സംബന്ധിച്ച റിട്ടേണ്‍
പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെ 4,910 ഫോമുകള്‍ സിപിസിക്ക് ലഭിച്ചു. ഫോമുകള്‍ സമയബന്ധിതവും സുതാര്യവും ആയ രീതിയില്‍ പ്രോസസ്സ് ചെയ്യുന്നതായിരിക്കും.
സിആര്‍സി, സി-പിഎസിഇ എന്നിവയിലെ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് ഇടപാടുകാര്‍ നേരിട്ട് ഓഫീസില്‍ വരേണ്ട കാര്യമില്ല.