E-way bill പോർട്ടലിലും, E-invoice സംവിധാനത്തിലും 2025 ജനുവരി 1 മുതൽ വരുന്ന മാറ്റങ്ങൾ
1. സൈബർ സുരക്ഷയുടെ ഭാഗമായി Multi-Factor Authentication (MFA) എല്ലാ നികുതിദായകർക്കും നിർബന്ധമാക്കാൻ പോകുന്നു.
വാർഷിക മൊത്തം വിറ്റുവരവ് 20 കോടിക്ക് മുകളിലുള്ളവർക്ക് 2025 ജനുവരി 1 മുതലും, 5 കോടിക്ക് മുകളിലുള്ളവർക്ക് 2025 ഫെബ്രുവരി 1 മുതലും, മറ്റുള്ളവർക്ക് 2025 ഏപ്രിൽ 1 മുതലുമാണ് നിർബന്ധമാക്കുന്നത്.
E-way bill പോർട്ടൽ, E-invoice പോർട്ടൽ തുടങ്ങിയവ ലോഗിൻ ചെയ്യുന്നതിന് Username, Password ന് പുറമേ പ്രസ്തുത പോർട്ടലിൽ രജിസ്റ്റർ ചെയ്യപ്പെട്ട മൊബൈൽ നമ്പറിലേക്ക് Sandes App ലൂടെ OTP വരുന്ന സംവിധാനമാണ് MFA. മേൽപ്പറഞ്ഞ വിഭാഗത്തിൽ വരുന്ന നികുതിദായകരുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറുള്ള ഫോണിൽ Sandes App ഉണ്ടായിരിക്കേണ്ടതാണ്.
2. 180 ദിവസത്തിന് മുൻപിലെ തീയതിയുള്ള ഡോക്യുമെൻ്റുകളുടെ അടിസ്ഥാനത്തിൽ2025 ജനുവരി 1 മുതൽ E-Way bill ജനറേറ്റ് ചെയ്യുവാൻ സാധ്യമാവുകയില്ല.
ഉദാ: 2024 ജൂലായ് 5 ന് മുൻപത്തെ തീയതിയുള്ള ഒരു ഡോക്യുമെൻ്റിൻ്റെ അടിസ്ഥാനത്തിൽ 2025 ജനുവരി 1 മുതൽ E-way bill ജനറേറ്റ് ചെയ്യാൻ സാധ്യമല്ല.
3. ജനറേറ്റ് ചെയ്ത E- way bill ൻ്റെ സാധുത (Validity) ജനറേറ്റ് ചെയ്ത തീയതി മുതൽ പരമാവധി 360 ദിവസം വരെ മാത്രമേ നീട്ടുവാൻ സാധിക്കുകയുള്ളൂ.
ഉദാ:- 2025 ജനുവരി 1 ന് ജനറേറ്റ് ചെയ്ത E- way bill ൻ്റെ സാധുത പരമാവധി 2025 ഡിസംബർ 25 വരെ മാത്രമേ നീട്ടുവാൻ സാധിക്കുകയുള്ളു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X