സ്വര്‍ണത്തിന് ഇ-വേ ബില്‍: സർക്കാർ തീരുമാനത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തമാകുന്നു.
കേരളത്തിലെ സ്വർണ വ്യാപാര മേഖലയില്‍ ഇ-വേ ബില്‍ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തമാകുന്നു.
നിലവില്‍ 10 ലക്ഷം രൂപയാണ് ഇ-വേ ബില്ലിന്റെ പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് അപര്യാപ്തമാണെന്നും വിവാഹിതരായ സ്ത്രീകള്‍ക്ക് സ്വർണം കൈവശം വെക്കുന്നതിനുള്ള നിയമപരമായ പരിധിയുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ഈ പരിധി ഉയർത്തണമെന്നുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) ഈ വിഷയത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ട് വന്നിട്ടുണ്ട്.
നിലവിലെ ആദായ നികുതി വകുപ്പിന്റെ നിയമമനുസരിച്ച് ഒരു വിവാഹിത സ്ത്രീക്ക് 500 ഗ്രാം സ്വർണം വരെ കൈവശം വെക്കാം. എന്നാല്‍ 10 ലക്ഷം രൂപയുടെ പരിധി വെച്ച് ഇ-വേ ബില്‍ നടപ്പാക്കുമ്ബോള്‍, ഈ നിയമവുമായി ഇത് എങ്ങനെ പൊരുത്തപ്പെടുമെന്ന ചോദ്യം ഉയരുന്നു. ഒരു സ്ത്രീ 300 ഗ്രാം സ്വർണവുമായി യാത്ര ചെയ്യുമ്ബോള്‍, അത് വ്യാപാര ആവശ്യത്തിനുള്ളതാണോ അതോ വ്യക്തിപരമായ ആവശ്യത്തിനുള്ളതാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്ന ആശങ്ക വ്യാപാരികള്‍ പങ്കുവെക്കുന്നു.
ഇത് ഉദ്യോഗസ്ഥർക്ക് നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇ-വേ ബില്ലിന്റെ പരിധി 500 ഗ്രാമിന് മുകളിലുള്ള സ്വർണത്തിന് ബാധകമാക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുല്‍ നാസർ എന്നിവർ ആവശ്യപ്പെട്ടു.
സ്വർണാഭരണങ്ങള്‍ കടകളില്‍ വില്‍പ്പനയ്ക്ക് എത്തുന്നതിന് മുമ്ബ് നിരവധി കടമ്ബകള്‍ കടക്കേണ്ടതുണ്ട്. നിർമ്മാണശാലയില്‍ നിന്ന് ഡൈ വർക്ക് ചെയ്യാനും, കളർ ചെയ്യാനും, മറ്റ് പല പണികള്‍ക്കുമായി ആഭരണങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ടി വരും. ഹാള്‍മാർക്കിംഗിനായി ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ടതായും വരുന്നു.
ഇ-വേ ബില്‍ നടപ്പാക്കാനുള്ള നിർദ്ദേശം മാറ്റിവെക്കണമെന്നും, വിശദമായ സർക്കുലർ പുറത്തിറക്കിയ ശേഷം മാത്രമേ ഇത് നടപ്പാക്കാവൂ എന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും അസോസിയേഷൻ ആലോചിക്കുന്നുണ്ടെന്നും അവർ അറിയിച്ചു
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X