ജനുവരി 1 മുതൽ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കി
2025 ജനുവരി 1 മുതൽ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്നങ്ങളുടെയും രജിസ്ട്രേഷൻ ഉള്ള വ്യക്തി / സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കി
പത്ത് ലക്ഷമോ, അതിന് മുകളിലോ മൂല്യമുള്ള Natural or cultured pearls and precious or semi-precious stones; precious metals and metals clad with precious metal (Chapter 71), jewellery, goldsmiths’ and silversmiths’ wares and other articles (Chapter 71) excepting imitation jewellery (7117) മുതലായവയുടെ കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് അപ്രകാരമുള്ള ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങൾക്കായാലും ( eg: exhibition, job work, hall marking etc..), രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ നിന്ന് വാങ്ങുന്ന സന്ദർഭത്തിലായാലും, രജിസ്ട്രേഷനുള്ള വ്യക്തി/ സ്ഥാപനമാണ് പ്രസ്തുത ചരക്ക് നീക്കം നടത്തുന്നതെങ്കിൽ 2025 ജനുവരി 1 മുതൽ ചരക്ക് നീക്കം നടത്തുന്നതിന് മുൻപ് ഇ-വേ ബില്ലിൻ്റെ Part A ജനറേറ്റ് ചെയ്തിരിക്കേണ്ടത് നിർബന്ധമാക്കി.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...