തിരുവനന്തപുരത്ത് ജ്വല്ലറിയിൽ 50 കോടി രൂപയുടെ ക്രമക്കേട് ; 1.5 കോടി രൂപയുടെ നികുതിവെട്ടിപ്പ്
സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് തിരുവനന്തപുരം യൂണിറ്റ് -2 തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഒരു ജ്വല്ലറിയിൽ നടത്തിയ പരിശോധനയിൽ വൻ നികുതിവെട്ടിപ്പ് കണ്ടെത്തി.
ഏകദേശം 50 കോടി രൂപയുടെ ക്രമക്കേടിൽ 1.5 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ.
കൂടാതെ മേൽ സ്ഥാപനവുമായി ഇടപാട് നടത്തുന്ന രണ്ടു വ്യക്തികളിൽ നിന്നും ഏകദേശം 4 കിലോ തൂക്കം വരുന്ന പഴയ സ്വർണ്ണാഭരങ്ങൾ പരിശോധനാവേളയിൽ പിടിച്ചെടുക്കുകയുണ്ടായി.
വെട്ടിപ്പിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ എന്നിവിടങ്ങളിലെ മറ്റ് ഇന്റലിജൻസ് യൂണിറ്റുകളും പരിശോധനയിൽ പങ്കെടുത്തു. വെട്ടിപ്പ് കണ്ടെത്തിയ തിരുവനന്തപുരം ഇന്റലിജൻസ് യൂണിറ്റ് -2 ആണ്