സപ്ലയർ/കോൺട്രാക്ടർ ജി.എസ്.ടി. നിയമപ്രകാരം നൽകുന്ന ഇൻവോയ്‌സ്‌ വിവരങ്ങൾ ഉൾപ്പെടെ ടേബിൾ 3 ൽ ഡിക്ലയർ ചെയ്യേണ്ടത് നിർബന്ധമാക്കി

Central Goods and Services Tax (Amendment) Rules, 2024 (Notification No. 12/2024 - Central Tax) ചട്ടം 37 പ്രകാരം സർക്കാർ വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ സർക്കാർ വകുപ്പുകളും, സർക്കാർ ഏജൻസികളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റ് പൊതുമേഖലാസ്ഥാപനങ്ങളും മാസംതോറും ഫയൽചെയ്യേണ്ടതായ TDS റിട്ടേൺ GSTR - 7 ൽ ടേബിൾ 3 ൽ ചില ഭേദഗതികൾ വരുത്തി.

സപ്ലയർ/കോൺട്രാക്ടർ ജി.എസ്.ടി. നിയമപ്രകാരം നൽകുന്ന ഇൻവോയ്‌സ്‌ വിവരങ്ങൾ ഉൾപ്പെടെ ടേബിൾ 3 ൽ ഡിക്ലയർ ചെയ്യേണ്ടത് നിർബന്ധമാക്കിക്കൊണ്ടാണ് മാറ്റങ്ങൾ വരുത്തിയത്.

കേന്ദ്ര നികുതി വിജ്ഞാപനം 09/2025 പ്രകാരം GSTR - 7 ലെ മേൽപ്പറഞ്ഞ മാറ്റങ്ങൾ 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചു.

ആയതിനാൽ, 2025 ഏപ്രിൽ 1 മുതൽ ഫയൽ ചെയ്യപ്പെടുന്ന GSTR - 7 റിട്ടേണുകൾ ഇൻവോയ്‌സ്‌ ലെവലിൽ (ഓരോ ഇൻവോയ്‌സുകളും പ്രത്യേകം പ്രത്യേകം ഡിക്ലയർ ചെയ്തുകൊണ്ട്) ഫയൽ ചെയ്യേണ്ടിവരും. ഇക്കാരണത്താൽ, 2025 മാർച്ച് മാസം മുതൽ ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള സപ്ലയേഴ്‌സിനും കോൺട്രാക്‌ടേഴ്‌സിനും അവരുടെ സപ്ലൈക്ക്/വർക്കിന്‌ പേയ്മെന്റ് നൽകുമ്പോൾ അതാത് സപ്ലൈ / വർക്കുമായി ബന്ധപ്പെട്ട ഇൻവോയ്‌സുകൾ കൈവശമുണ്ടെന്ന് TDS കിഴിവ് നടത്തുന്ന മേൽപ്പറഞ്ഞ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തേണ്ടതാണ്.

കോമ്പോസിഷൻ സ്‌കീമിലാണ് സപ്ലയർ / കോൺട്രാക്ടർക്ക് രജിസ്‌ട്രേഷനുള്ളതെങ്കിൽ ബിൽ ഓഫ് സപ്ലൈ ആണ് ഇൻവോയ്‌സിന് പകരം നൽകേണ്ട രേഖ.

അഡ്വാൻസ് തുകയാണ് സപ്ലയർ / കോൺട്രാക്ടർ കൈപ്പറ്റുന്നതെങ്കിൽ റെസീപ്റ്റ് വൗച്ചറാണ് നൽകേണ്ട രേഖ.

ജി.എസ്.ടി. നിയമപ്രകാരം അതാത് സമയങ്ങളിൽ (Time of supply അനുസരിച്ച്) സപ്ലയർ / കോൺട്രാക്ടർ മേൽപ്പറഞ്ഞ രേഖകൾ നൽകേണ്ടതും, ബന്ധപ്പെട്ട വകുപ്പിലെ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അപ്രകാരമുള്ള രേഖകൾ കൈപ്പറ്റേണ്ടതുമാണ്.

മേൽപ്പറഞ്ഞ രേഖകൾ കൈവശമില്ലെങ്കിൽ 2025 ഏപ്രിൽ 1 മുതൽ GSTR-7 ഫയൽ ചെയ്യുന്നതിന് കാലതാമസം ഉണ്ടാവാനും അതുവഴി ലേറ്റ് ഫീ, പലിശ തുടങ്ങിയ അധിക ബാധ്യതകൾ ഉണ്ടാകാനും ഇടയുണ്ട്.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/BVCuJEGztjZEOH43iPSHhA

Also Read

ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുന്നതിന് മുൻപും ശേഷവും രേഖകൾ വ്യാപാരിയെ കാണിക്കണം: വിവരാവകാശ കമ്മിഷണർ ഡോ. എ.എ.ഹക്കിം

ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുന്നതിന് മുൻപും ശേഷവും ബന്ധപ്പെട്ട രേഖകൾ വ്യാപാരിയെ കാണിക്കണം:വിവരാവകാശ കമ്മിഷണർ ഡോ. എ.എ.ഹക്കിം

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: കേരള അഡ്മിനിസ്ട്രേറ്റീവ്  ട്രിബ്യൂണൽ സ്റ്റേ: ജോലി സുരക്ഷ തകർക്കുന്ന നടപടികൾക്കെതിരെ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ: സംസ്ഥാന വ്യാപക സമരത്തിനുള്ള മുന്നറിയിപ്പുമായി യൂണിയൻ

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: പ്രതിഷേധിച്ച് യൂണിയൻ ധർണ; പിൻവലിക്കില്ലെങ്കിൽ സംസ്ഥാന വ്യാപക സമരമെന്ന് മുന്നറിയിപ്പ്

ജി.എസ്.ടി റീഫണ്ട് ഇനി കേന്ദ്രികൃത സംവിധാനത്തിലൂടെ; ഉദ്യോഗസ്ഥർ കുറയും, കാര്യക്ഷമതയും സൂപ്പർവിഷനും കുറയുമോ എന്ന ആശങ്ക ശക്തം

ജി.എസ്.ടി റീഫണ്ട് ഇനി കേന്ദ്രികൃത സംവിധാനത്തിലൂടെ; ഉദ്യോഗസ്ഥർ കുറയും, കാര്യക്ഷമതയും സൂപ്പർവിഷനും കുറയുമോ എന്ന ആശങ്ക ശക്തം

ജി.എസ്.ടി റീഫണ്ട് ഇനി കേന്ദ്രികൃത സംവിധാനത്തിലൂടെ; ഉദ്യോഗസ്ഥർ കുറയും, കാര്യക്ഷമതയും സൂപ്പർവിഷനും കുറയുമോ എന്ന ആശങ്ക ശക്തം

സപ്ലയർ/കോൺട്രാക്ടർ ജി.എസ്.ടി. നിയമപ്രകാരം നൽകുന്ന ഇൻവോയ്‌സ്‌ വിവരങ്ങൾ ഉൾപ്പെടെ ടേബിൾ 3 ൽ ഡിക്ലയർ ചെയ്യേണ്ടത് നിർബന്ധമാക്കി

സപ്ലയർ/കോൺട്രാക്ടർ ജി.എസ്.ടി. നിയമപ്രകാരം നൽകുന്ന ഇൻവോയ്‌സ്‌ വിവരങ്ങൾ ഉൾപ്പെടെ ടേബിൾ 3 ൽ ഡിക്ലയർ ചെയ്യേണ്ടത് നിർബന്ധമാക്കി

സർക്കാർ വകുപ്പുകൾക്കും, സർക്കാർ ഏജൻസികൾക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമുള്ള അറിയിപ്പ്.

സമയപരിധി ലംഘിച്ച ഇൻപുട് ടാക്സ് ക്രെഡിറ്റിന് ആംനസ്റ്റി: 2017-21 കാലയളവിലെ ഡിമാൻ്റുകൾക്ക് സമാധാനപരിഹാരം

Loading...