സമയപരിധി ലംഘിച്ച ഇൻപുട് ടാക്സ് ക്രെഡിറ്റിന് ആംനസ്റ്റി: 2017-21 കാലയളവിലെ ഡിമാൻ്റുകൾക്ക് സമാധാനപരിഹാരം
2017- 18 മുതൽ 2020-21 വരെയുള്ള ഏതെങ്കിലും കാലയളവിൽ സെക്ഷൻ 16 (4) ലെ സമയക്രമം പാലിച്ചില്ല എന്ന കാരണത്താൽ മാത്രം എടുത്ത ഇൻപുട് ടാക്സ് ക്രെഡിറ്റ് തിരിച്ചടയ്ക്കുന്നതിനായി സെക്ഷൻ 73/74 ൽ ഡിമാൻ്റ് ഉത്തരവ് കിട്ടിയ നികുതിദായകരുടെ നികുതി ഉൾപ്പെടെയുള്ള ഡിമാൻ്റ് പൂർണ്ണമായും ഒഴിവാക്കുന്ന ആംനസ്റ്റി.
∆ സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017 ലെ സെക്ഷൻ 16(4) ൽ പറഞ്ഞിരിക്കുന്ന സമയപരിധി കഴിഞ്ഞ് ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുത്തു എന്ന ഒരു കാരണത്താൽ മാത്രം 2017-18 മുതൽ 2020-21 വരെയുള്ള ഏതെങ്കിലും കാലയളവിൽ സെക്ഷൻ 73 പ്രകാരമോ, സെക്ഷൻ 74 പ്രകാരമോ ഡിമാൻ്റ് ഉത്തരവ് കൈപ്പറ്റിയിട്ടുള്ള നികുതിദായകർക്കായി ഒരു ആംനെസ്റ്റി.
∆ 2017-18 മുതൽ 2020-21 വരെയുള്ള കാലയളവിലെ ഇൻപുട് ടാക്സ് ക്രെഡിറ്റ് ഏതെങ്കിലും GSTR 3B യിലൂടെ 2021 നവംബർ 30 ന് മുൻപ് എടുത്തിട്ടുണ്ടെങ്കിൽ അത്തരം നികുതിദായകരുടെ നികുതി ഉൾപ്പെടെയുള്ള മേൽപ്പറഞ്ഞ ഡിമാൻ്റ് പ്രത്യേകമായ ഒരു നടപടിക്രമത്തിലൂടെയാണ് പൂർണ്ണമായും ഒഴിവാക്കി കൊടുക്കുന്നത്.
∆ അർഹരായ നികുതിദായകർ 2024 ഒക്ടോബർ 10-ാം തീയതിയിലെ കേന്ദ്ര നോട്ടിഫിക്കേഷൻ 22/2024-CT പ്രകാരം, പ്രസ്തുത നോട്ടിഫിക്കേഷനിലെ _'Annexure A'_ സഹിതം നോട്ടിഫിക്കേഷൻ തീയതി മുതൽ ആറ് മാസത്തിനുള്ളിൽ _'Application for rectification of order'_ ഓൺലൈനായി ഫയൽ ചെയ്യേണ്ടതാണ്.
∆ Application |ink ലഭിക്കുന്നത്: GST പോർട്ടലിൽ ലോഗിൻ ചെയ്ത്
Services >User Services >My Applications > Select Application type as _'Application for Rectification of Order'_ and then click on _New Application_.
_∆ 'Annexure A'_ സഹിതം _'Application for rectification of order'_ ഫയൽ ചെയ്യുമ്പോൾ _Grounds for rectification_ ആയി _'Application for rectification of order under Notfn. No. 22/2024-CT dt. 08.10.2024'_ എന്ന് ഡിക്ലയർ ചെയ്യേണ്ടതാണ്.
∆ ഡിമാൻ്റ് ഉത്തരവിനെതിരെ ഒന്നാം അപ്പീൽ ഫയൽ ചെയ്യുകയും ഒന്നാം അപ്പീൽ അതോറിറ്റി പ്രസ്തുത ഡിമാൻ്റ് ശരിവെച്ച് ഉത്തരവ് ഇറക്കുകയും ചെയ്ത കേസുകൾക്കും ഈ ആംനെസ്റ്റി ലഭിക്കുന്നതാണ്.
∆ ഡിമാൻ്റ് ഉത്തരവിനെതിരെ ഒന്നാം അപ്പീൽ ഫയൽ ചെയ്യുകയും പ്രസ്തുത അപ്പീലിൻമേൽ തീരുമാനമാകാത്തതുമായ കേസുകളിൽ അപ്പീൽ പിൻവലിച്ച് _Application for rectification of order_ നൽകാൻ പാടുള്ളതല്ല. പ്രസ്തുത അപ്പീലിൻമേൽ അപ്പീൽ അതോറിറ്റി മേൽപ്പറഞ്ഞ നോട്ടിഫിക്കേഷൻ അനുസരിച്ച് തീരുമാനം എടുക്കുന്നതാണ്.
∆ കുടിശ്ശിക തീർക്കുന്നതിനായി മേൽപ്പറഞ്ഞ ഡിമാൻ്റിലേക്ക് തുക അടച്ചിട്ടുണ്ടെങ്കിൽ ആയതിന് റീഫണ്ട് ഉണ്ടായിരിക്കുന്നതല്ല.
∆ വിശദവിവരങ്ങൾക്ക് കേന്ദ്ര നോട്ടിഫിക്കേഷൻ 22 / 2024 - CT, കേന്ദ്ര സർക്കുലർ 237/31/2024 - GST എന്നിവ പരിശോധിക്കുക.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...