ജി.എസ്.ടി. ആംനെസ്റ്റി - ഓൺലൈൻ അപേക്ഷ ഫോം (FORM GST SPL - 02) ജി.എസ്.ടി. പോർട്ടലിൽ ലഭ്യമാണ്.

കേരള സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 128A പ്രകാരം 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് 73 പ്രകാരം നികുതിദായകർക്ക് ലഭിച്ച ഡിമാൻഡ് ഉത്തരവുകളിൽ ബാധകമായ നികുതി മാത്രം അടച്ചുകൊണ്ട് FORM GST SPL - 02 ഫയൽ ചെയ്യുന്ന മുറക്ക് പ്രസ്തുത ഉത്തരവിലെ പലിശയും, പിഴ തുകയും ഒഴിവാക്കികിട്ടുന്നതാണ്.
ഇത്തരം ഉത്തരവുകളിൽ ഒന്നാം അപ്പീൽ ഫയൽ ചെയ്യപ്പെടുകയും ഒന്നാം അപ്പീൽ അതോറിറ്റി പ്രസ്തുത ഡിമാൻഡ് ശരിവെക്കുകയും ചെയ്ത കേസുകളിലും നികുതി മാത്രം അടച്ചുകൊണ്ട് FORM GST SPL - 02 ഫയൽ ചെയ്ത് ഈ ആംനെസ്റ്റി പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്.
പലിശയും പിഴ തുകയും ഒഴിവാക്കുന്നതിനായി നികുതി അടക്കേണ്ട അവസാന തീയതി : 2025 മാർച്ച് 31
FORM GST SPL - 02 ഫയൽ ചെയ്യേണ്ട അവസാന തീയതി: 2025 ജൂൺ 30
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...