സമയപരിധി കഴിഞ്ഞശേഷം GSTR-3B യിലൂടെ ITC എടുത്തതിന്റെ പേരിൽ ഉണ്ടായ ഡിമാന്റുകൾക്ക് ലഭിക്കുന്ന ജി.എസ്.ടി. ആംനസ്റ്റി ; അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ട വിവരങ്ങൾ

സമയപരിധി കഴിഞ്ഞശേഷം GSTR-3B യിലൂടെ ITC എടുത്തതിന്റെ പേരിൽ ഉണ്ടായ ഡിമാന്റുകൾക്ക് ലഭിക്കുന്ന ജി.എസ്.ടി. ആംനസ്റ്റി ; അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ട വിവരങ്ങൾ

2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ ITC (Input Tax Credit) ക്ലെയിം ചെയ്യാനുള്ള അവസാന തിയ്യതി 2021 നവംബർ 30 ആണെന്ന് നിയമഭേദഗതിയിലൂടെ വ്യക്തമാക്കിയിരുന്നു.

അതിനാൽ, ജി.എസ്.ടി. പ്രാബല്യത്തിൽ വന്ന 2017 ജൂലൈ 1 മുതൽ 2021 മാർച്ച 31 വരെയുള്ള inward invoice-കളിൽ നിന്നുള്ള ITC, മറ്റു എല്ലാ നിയമനിബന്ധനകൾ പാലിച്ച്, 2021 നവംബർ 30 നോ അല്ലെങ്കിൽ അതിന് മുൻപോ ഫയൽ ചെയ്ത ഏതൊരു GSTR 3B റിട്ടേണിലൂടെ ക്ലെയിം ചെയ്തതും നിയമാനുസൃതമായി അംഗീകരിക്കപ്പെടുന്നതാണ്.

നിയമഭേദഗതി നിലവിൽ വരുന്നതിന് മുൻപ്, ഓരോ സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന ടേബിളിൽ പറയുന്ന തീയതിയിലോ അതിന് മുൻപോ ക്ലെയിം ചെയ്ത ITC (Input Tax Credit) മാത്രമാണ് അതത് സാമ്പത്തിക വർഷത്തിലെ ITC ആയി അംഗീകരിച്ചിരുന്നത്:

സാമ്പത്തിക വർഷം ITC ക്ലെയിം ചെയ്യുന്നതിനുള്ള അവസാന തിയ്യതി (നിയമഭേദഗതി നിലവിൽ വരുന്നതിന് മുൻപ്)

2017-18 - 23.04.2019

2018-19 - 20.10.2019

2019-20 - 20.10.2020 (For AATO above 5Cr.)

                            - 22.10.2020 (For AATO upto 5Cr.)

2020-21 - 20.10.2021

 പ്രസ്തുത സാമ്പത്തിക വർഷങ്ങളിലെ ഇൻപുട് ടാക്സ് ക്രെഡിറ്റ്, ടേബിളിൽ നൽകിയ തീയതിക്ക് ശേഷം ക്ലെയിം ചെയ്തവ, നിയമഭേദഗതി വരുന്നതിന് മുൻപ് അനുവദനീയമല്ലാതിരുന്നതിനാൽ അത്തരത്തിലുള്ള ITC തിരിച്ചു പിടിക്കാനുള്ള നടപടികൾ ഡിപ്പാർട്മെന്റ് കൈക്കൊണ്ടിട്ടുണ്ട്. ഈ കേസുകളിൽ ചിലത് സെക്ഷൻ 73 അല്ലെങ്കിൽ സെക്ഷൻ 74 പ്രകാരം ഡിമാൻഡ് ഓർഡർ നല്കിയിട്ടുണ്ടാകും. ഡിമാൻഡ് ഓർഡർ ലഭിച്ച ചില കേസുകൾ അപ്പീലിൽ തീർപ്പായി, ചിലത് തീർപ്പിനായി കാത്തിരിക്കുകയുമായിരിക്കും.

ഇപ്രകാരം സെക്ഷൻ 73 അല്ലെങ്കിൽ സെക്ഷൻ 74 ൽ, സമയപരിധി കഴിഞ്ഞശേഷം GSTR-3B യിലൂടെ ITC ക്ലെയിം ചെയ്തു എന്ന കാരണത്താൽ പ്രസ്തുത ITC തിരിച്ചടക്കുന്നതിനുള്ള ഡിമാൻഡ് ഉൾക്കൊള്ളുന്ന ഡിമാൻഡ് ഓർഡറും FORM GST DRC - 07 ഉം ലഭിച്ച നികുതിദായകർക്കും, കൂടാതെ പ്രസ്തുത ഡിമാൻഡ് ഓർഡറിനെതിരെ ഒന്നാം അപ്പീൽ ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിലോ, റിവിഷണൽ അതോറിറ്റിയുടെ നടപടിക്രമത്തിന്റെ ഭാഗമായോ ഡിമാൻഡ് ഉണ്ടെന്ന വിധി ലഭിച്ച നികുതിദായകർക്കും ഈ ആംനെസ്റ്റി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.

2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ ITC, 2021 നവംബർ 30 നോ അതിന് മുൻപോ GSTR 3B റിട്ടേൺ/റിട്ടേണുകളിലൂടെ ക്ലെയിം ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു.

ആംനെസ്റ്റി ലഭിക്കുന്നതിനായി 2024 ഒക്ടോബർ 8-)o തിയ്യതിയിലെ കേന്ദ്ര നോട്ടിഫിക്കേഷൻ നമ്പർ 22/2024-Central Tax, കേന്ദ്ര സർക്കുലർ നമ്പർ 237/31/2024-GST എന്നിവയുടെ അടിസ്ഥാനത്തിൽ, ഈ നോട്ടിഫിക്കേഷനിലെ Annexure A യിലുള്ള പ്രത്യേക ഫോം കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ജി.എസ്.ടി. പോർട്ടലിൽ റെക്റ്റിഫിക്കേഷൻ അപേക്ഷ ഓൺലൈനായി ഫയൽ ചെയ്യണം.

നോട്ടിഫിക്കേഷൻ തിയ്യതി മുതൽ ആറുമാസത്തിനുള്ളിൽ ഇപ്രകാരം ആംനസ്റ്റി അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് അത്തരം അപേക്ഷകരുടെ പൂർണ്ണമായ ഡിമാൻഡും ഒഴിവാക്കുന്നതാണ്. എന്നാൽ, ഈ ഡിമാൻഡിലേക്ക് എന്തെങ്കിലും തുക നേരത്തെ അടച്ചിട്ടുണ്ടെങ്കിൽ ആയതിന് റീഫണ്ട് ലഭിക്കുന്നതല്ല.

സെക്ഷൻ 16(4) ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ നൽകിയ ഡിമാന്റുകൾക്ക് മാത്രമേ കേന്ദ്ര നോട്ടിഫിക്കേഷൻ പ്രകാരമുള്ള ഈ ആംനെസ്റ്റി ആനുകൂല്യം ലഭിക്കൂ.

ഡിമാൻഡ് ഓർഡറിൽ മറ്റ് സെക്ഷൻ/സെക്ഷനുകളുടെ ലംഘനത്തെ അടിസ്ഥാനമാക്കിയുള്ള ഡിമാൻഡുകൾ ഉണ്ടെങ്കിൽ അത്തരം ഡിമാന്റുകൾക്ക് ഈ നോട്ടിഫിക്കേഷൻ പ്രകാരമുള്ള ആംനെസ്റ്റി ആനുകൂല്യം ലഭിക്കുന്നതല്ല.

ആംനെസ്റ്റി ആനുകൂല്യത്തിന് യോഗ്യരായ നികുതിദായകർ ജി.എസ്.ടി. പോർട്ടലിൽ റെക്റ്റിഫിക്കേഷൻ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ട പ്രക്രിയ താഴെപ്പറയുന്ന രീതിയിലാണ്:

a. പ്രോപ്പർ ഓഫിസറുടെ ഡിമാൻഡ് ഓർഡറിനെതിരെയാണ് റെക്റ്റിഫിക്കേഷൻ അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ:

1. Click Dashboard > Services > User Services > My Applications. 

I2.Select "Application for rectification of order" in the Application Type field. Then, click the NEW APPLICATION button. 

b. ഡിമാൻഡ് ശരിവച്ച ഒന്നാം അപ്പീൽ വിധിക്കെതിരെയാണ് റെക്റ്റിഫിക്കേഷൻ അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ:

1.Click Dashboard > Services > User Services > View Additional Notices/Orders 

2. Additional Notices and Orders page is displayed. Click the View hyperlink to go to the Case Details screen of the issued Notice/Order. 

3. Case Details page is displayed. The APPLICATIONS tab is selected by default. Select the ORDERS tab and click the "Initiate Rectification" link.

c. ഡിമാൻഡ് ഉത്തരവിട്ട റിവിഷണൽ അതോറിറ്റിയുടെ ഓർഡറിനെതിരെയാണ് റെക്റ്റിഫിക്കേഷൻ അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ:

1. Click Dashboard > Services > User Services > View Additional Notices/Orders 

2. Additional Notices and Orders page is displayed. Click the View hyperlink to go to the Case Details screen of the issued Notice/Order. 

3. Case Details page is displayed. The NOTICES tab is selected by default. To submit Rectification Request against the Revision Order issued to you by the Revisional Authority, select the ORDERS tab and click the "Initiate Rectification" link. 

ചില നികുതിദായകരുടെ ഈ വിഷയത്തിലുള്ള കേസുകൾ സെക്ഷൻ 73 അല്ലെങ്കിൽ സെക്ഷൻ 74 പ്രകാരം ആരംഭഘട്ടത്തിലോ അല്ലെങ്കിൽ നോട്ടീസ് നൽകി ഡിമാൻഡ് ഓർഡർ നൽകാത്ത ഘട്ടത്തിലോ അതുമല്ലെങ്കിൽ ഡിമാൻഡ് ഓർഡർ ലഭിച്ചതിനെതിരെ അപ്പീൽ ഫയൽ ചെയ്ത് പ്രസ്തുത അപ്പീൽ തീർപ്പാകാതിരിക്കുന്ന ഘട്ടത്തിലോ ആയിരിക്കും. അത്തരക്കാർ യാതൊരുവിധ അപേക്ഷയും ഈ ആംനെസ്റ്റി ആനുകൂല്യത്തിനായി ഫയൽ ചെയ്യേണ്ടതില്ല. ഉത്തരവാദിത്തപ്പെട്ട അതോറിറ്റികൾ ഡിമാൻഡ് ഒഴിവാക്കിക്കൊണ്ട് തന്നെ ഇത്തരം കേസുകൾ തീർപ്പാക്കും.

Also Read

GSTR 3B റിട്ടേണിൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് കൂട്ടിച്ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ: DRC 01 C യുടെ PART A ലഭിച്ച് ഉടനടി PART B ഫയൽ  ചെയ്യുക

നികുതി കുടിശികകള്‍ക്ക് പ്രീ ജിഎസ്ടി ആംനസ്റ്റി പദ്ധതിയിലൂടെ ഇളവുകള്‍ നേടാം ; അവസാന ദിവസം ഡിസംബർ 31

നികുതി കുടിശികകള്‍ക്ക് പ്രീ ജിഎസ്ടി ആംനസ്റ്റി പദ്ധതിയിലൂടെ ഇളവുകള്‍ നേടാം ; അവസാന ദിവസം ഡിസംബർ 31

നികുതി കുടിശികകള്‍ക്ക് പ്രീ ജിഎസ്ടി ആംനസ്റ്റി പദ്ധതിയിലൂടെ ഇളവുകള്‍ നേടാം ; അവസാന ദിവസം ഡിസംബർ 31

പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും 'വിറ്റുവരവ്' സ്‌ഥാപനങ്ങളുടെ പട്ടികയിൽ: 18% ജിഎസ്ടി അടയ്ക്കണം

പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും 'വിറ്റുവരവ്' സ്‌ഥാപനങ്ങളുടെ പട്ടികയിൽ: 18% ജിഎസ്ടി അടയ്ക്കണം

പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും 'വിറ്റുവരവ്' സ്‌ഥാപനങ്ങളുടെ പട്ടികയിൽ: 18% ജിഎസ്ടി അടയ്ക്കണം

പരമ്പരാഗത ബേക്കറി പലഹാരങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ നിവേദനം നല്‍കി.

പരമ്പരാഗത ബേക്കറി പലഹാരങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ നിവേദനം നല്‍കി.

പരമ്പരാഗത ബേക്കറി പലഹാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ ഭാരവാഹികള്‍ നിവേദനം നല്‍കി.

2023-2024 സാമ്പത്തിക വർഷത്തെ ഇൻപുട് ടാക്സ് ക്രെഡിറ്റ്‌ സ്വീകരിക്കുവാനും, റിവേഴ്‌സ് ചെയ്യാനുമുള്ള അവസാന തീയതി 2024 നവംബർ 30

ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

IMSൽ വരുന്ന ഇൻവോയ്സുകളെ നികുതിദായകർ തെറ്റായി "Reject" ചെയ്യുന്ന നടപടി നിയമവിരുദ്ധമാണ്

IMSൽ വരുന്ന ഇൻവോയ്സുകളെ നികുതിദായകർ തെറ്റായി "Reject" ചെയ്യുന്ന നടപടി നിയമവിരുദ്ധമാണ്

IMS ൽ വരുന്ന ഇൻവോയ്സുകളെ നികുതിദായകർ തെറ്റായി "Reject" ചെയ്യുന്നതായി കാണുന്നു: ഈ നടപടി നിയമവിരുദ്ധമാണ്

സമയപരിധി കഴിഞ്ഞശേഷം GSTR-3B യിലൂടെ ITC എടുത്തതിന്റെ പേരിൽ ഉണ്ടായ ഡിമാന്റുകൾക്ക് ലഭിക്കുന്ന ജി.എസ്.ടി. ആംനസ്റ്റി ; അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ട വിവരങ്ങൾ

സമയപരിധി കഴിഞ്ഞശേഷം GSTR-3B യിലൂടെ ITC എടുത്തതിന്റെ പേരിൽ ഉണ്ടായ ഡിമാന്റുകൾക്ക് ലഭിക്കുന്ന ജി.എസ്.ടി. ആംനസ്റ്റി ; അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ട വിവരങ്ങൾ

സമയപരിധി കഴിഞ്ഞശേഷം GSTR-3B യിലൂടെ ITC എടുത്തതിന്റെ പേരിൽ ഉണ്ടായ ഡിമാന്റുകൾക്ക് ലഭിക്കുന്ന ജി.എസ്.ടി. ആംനസ്റ്റി .

ഒക്ടോബറിലെ  ജി.എസ്.ടി  വരുമാനം 1.87 ലക്ഷം കോടി രൂപ  ; മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നു

ഒക്ടോബറിലെ ജി.എസ്.ടി വരുമാനം 1.87 ലക്ഷം കോടി രൂപ ; മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നു

ഒക്ടോബറിലെ ജി .എസ്.ടി വരുമാനം 1.87 ലക്ഷം കോടി രൂപ ; മെച്ചപ്പെട്ട സാമ്ബത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നു

Loading...