ജിഎസ്ടി 9C റിട്ടേൺ ഫയലിംഗിൽ ഇളവ്: 2017-18 മുതൽ 2022-23 വരെയുള്ള ഫീസ് ഒഴിവാക്കി : നേരത്തെ ഫീസ് അടച്ച് ഫയല്‍ ചെയ്തവര്‍ക്ക് റീഫണ്ടി്ന് അർഹതയില്ല.

ജിഎസ്ടി 9C റിട്ടേൺ ഫയലിംഗിൽ ഇളവ്: 2017-18 മുതൽ 2022-23 വരെയുള്ള ഫീസ് ഒഴിവാക്കി : നേരത്തെ ഫീസ് അടച്ച് ഫയല്‍ ചെയ്തവര്‍ക്ക് റീഫണ്ടി്ന്  അർഹതയില്ല.

രക്ക് സേവന നികുതി റിട്ടേണ്‍ 9 സി പ്രകാരമുള്ള 201718 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക റിട്ടേണുകള്‍ വൈകി ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ് ഒഴിവാക്കുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചു.

വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതും എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അത് പാലിക്കാത്തതുമായ രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്കും ഇതേ ഇളവ് ബാധകമാണ്.

വിജ്ഞാപനത്തിലെ പ്രധാന കാര്യങ്ങള്‍
ആര്‍ക്കൊക്കെ ബാധകം: 2017-18, 2018-19, 2019-20, 2020-21, 2021-22, 2022-23 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് ബാധകമാണ്.

റീഫണ്ട് ഇല്ല: നേരത്തെ ഫീസ് അടച്ച് ഫയല്‍ ചെയ്ത നികുതിദായകര്‍ക്ക് ഒരു റീഫണ്ടിനും അര്‍ഹതയുണ്ടായിരിക്കില്ല.

വൈകിയ ഫീസ് ഇളവ്: 2025 മാര്‍ച്ച് 31-നകം ഫോം ജിഎസ്ടിആര്‍ 9 സി ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്ക് സിജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 47 പ്രകാരം വൈകിയ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

റിട്ടേണ്‍ എന്ന് നല്‍കണം
ഈ ഇളവിന്‍റെ പ്രയോജനം ലഭിക്കുന്നതിന്, 2025 മാര്‍ച്ച് 31-നോ അതിനുമുമ്പോ അവരുടെ കുടിശ്ശിക ഫോം ജിഎസ്ടിആര്‍ 9 സി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നികുതി ദായകര്‍ ബാധ്യസ്ഥരാണ്.

എന്താണ് ജിഎസ്ടിആര്‍ 9 സി?
സിജിഎസ്ടി നിയമങ്ങളിലെ ചട്ടം 80(3) പ്രകാരം, ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2 കോടി രൂപയില്‍ കൂടുതല്‍ മൊത്തം വിറ്റുവരവ് ഉള്ള ഓരോ രജിസ്റ്റര്‍ ചെയ്ത വ്യക്തിയും തന്‍റെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുകയും ഓഡിറ്റ് ചെയ്ത വാര്‍ഷിക അക്കൗണ്ടുകളുടെ ഒരു പകര്‍പ്പും ജിഎസ്ടിആര്‍ 9 സി ഫോമില്‍ ഒരു റീകണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കുകയും വേണം.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtd

Also Read

ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുന്നതിന് മുൻപും ശേഷവും രേഖകൾ വ്യാപാരിയെ കാണിക്കണം: വിവരാവകാശ കമ്മിഷണർ ഡോ. എ.എ.ഹക്കിം

ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുന്നതിന് മുൻപും ശേഷവും രേഖകൾ വ്യാപാരിയെ കാണിക്കണം: വിവരാവകാശ കമ്മിഷണർ ഡോ. എ.എ.ഹക്കിം

ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുന്നതിന് മുൻപും ശേഷവും ബന്ധപ്പെട്ട രേഖകൾ വ്യാപാരിയെ കാണിക്കണം:വിവരാവകാശ കമ്മിഷണർ ഡോ. എ.എ.ഹക്കിം

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: കേരള അഡ്മിനിസ്ട്രേറ്റീവ്  ട്രിബ്യൂണൽ സ്റ്റേ: ജോലി സുരക്ഷ തകർക്കുന്ന നടപടികൾക്കെതിരെ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ: ജോലി സുരക്ഷ തകർക്കുന്ന നടപടികൾക്കെതിരെ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ: സംസ്ഥാന വ്യാപക സമരത്തിനുള്ള മുന്നറിയിപ്പുമായി യൂണിയൻ

ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: പ്രതിഷേധിച്ച് യൂണിയൻ ധർണ; പിൻവലിക്കില്ലെങ്കിൽ സംസ്ഥാന വ്യാപക സമരമെന്ന് മുന്നറിയിപ്പ്

ജി.എസ്.ടി റീഫണ്ട് ഇനി കേന്ദ്രികൃത സംവിധാനത്തിലൂടെ; ഉദ്യോഗസ്ഥർ കുറയും, കാര്യക്ഷമതയും സൂപ്പർവിഷനും കുറയുമോ എന്ന ആശങ്ക ശക്തം

സപ്ലയർ/കോൺട്രാക്ടർ ജി.എസ്.ടി. നിയമപ്രകാരം നൽകുന്ന ഇൻവോയ്‌സ്‌ വിവരങ്ങൾ ഉൾപ്പെടെ ടേബിൾ 3 ൽ ഡിക്ലയർ ചെയ്യേണ്ടത് നിർബന്ധമാക്കി

സപ്ലയർ/കോൺട്രാക്ടർ ജി.എസ്.ടി. നിയമപ്രകാരം നൽകുന്ന ഇൻവോയ്‌സ്‌ വിവരങ്ങൾ ഉൾപ്പെടെ ടേബിൾ 3 ൽ ഡിക്ലയർ ചെയ്യേണ്ടത് നിർബന്ധമാക്കി

സർക്കാർ വകുപ്പുകൾക്കും, സർക്കാർ ഏജൻസികൾക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമുള്ള അറിയിപ്പ്.

Loading...