ഗുരുവായൂരിൽ ലോഡ്ജുകളിലും, ഹോട്ടലുകളിലും റെയ്ഡ് 15 കോടി രൂപയുടെ തട്ടിപ്പ്
സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് തൃശൂർ യൂണിറ്റ് -2, ഗുരുവായൂരിൽ17 ലോഡ്ജുകളിലും, ഹോട്ടലുകളിലും നടത്തിയ പരിശോധനയിൽ വൻ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തി.
യഥാർത്ഥ വരുമാനം മറച്ചുവച്ച് 15 കോടിയോളം രൂപയുടെ ക്രമക്കേടാണ് സ്ഥാപനങ്ങൾ നടത്തിയത്. ഇതിലൂടെ ഏകദേശം 2 കോടിയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്. വെട്ടിപ്പ് കണ്ടെത്തിയത് തൃശ്ശൂർ ഇന്റലിജൻസ് യൂണിറ്റ് -2 ആണ്.