നികുതിദായകര്‍ക്ക് ആശ്വാസ നടപടിയുമായി ആദായനികുതി വകുപ്പ്. ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കും
പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് നടപടി. 2015-16 അസസ്‌മെന്റ് വര്‍ഷം വരെയുള്ള നികുതി ഡിമാന്‍ഡുകള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രണ്ടു ഘട്ടമായി തിരിച്ച് നികുതി കുടിശിക ഒഴിവാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. 2010-11 അസസ്‌മെന്റ് വര്‍ഷത്തെ 25000 രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായി വന്നത് ഒഴിവാക്കുമെന്നായിരുന്നു ഒരു പ്രഖ്യാപനം. 2011-12 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ 10000 രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായതും ഒഴിവാക്കും എന്നതായിരുന്നു ബജറ്റിലെ രണ്ടാമത്തെ പ്രഖ്യാപനം. എന്നാല്‍ 2015-16 അസസ്‌മെന്റ് വര്‍ഷം വരെയുള്ള ഒരു ലക്ഷം രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായി വന്നത് ഒഴിവാക്കുമെന്നതാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.
ആദായനികുതി പോർട്ടൽ വഴി നികുതിദായകർക്ക് ഈ ആവശ്യങ്ങളുടെ നില ഓൺലൈനായി പരിശോധിക്കാം
പരിധി ഉയര്‍ത്തിയത് സാധാരണക്കാരായ നികുതിദായകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ അഭിപ്രായം. 2024 ജനുവരി 31 വരെയുള്ള ആദായനികുതി, വെല്‍ത്ത് ടാക്സ്, ഗിഫ്റ്റ് ടാക്സ് എന്നിവയുമായി ബന്ധപ്പെട്ട കുടിശ്ശികയ്ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. എന്നാല്‍ പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള കുടിശികകള്‍ക്ക്് മാത്രമായിരിക്കും ഇത് ബാധകമാകുക. പലിശ, പിഴ, ഫീസ്, സെസ്, സര്‍ചാര്‍ജ് എന്നിവയ്ക്കൊപ്പം നികുതി ഡിമാന്‍ഡിന്റെ പ്രധാന ഘടകവും പരിധിയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സംശയങ്ങൾ/ആശങ്കകൾ ഉണ്ടെങ്കിൽ, 1800 309 0130 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ [email protected] എന്ന വിലാസത്തിലേക്ക് ഒരു ഇമെയിൽ എഴുതുക, അതുവഴി നിങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കഴിയും,