ജി.എസ്.ടി വകുപ്പിൽ വിവാദ സ്ഥലം മാറ്റം: പ്രതിഷേധിച്ച് യൂണിയൻ ധർണ; പിൻവലിക്കില്ലെങ്കിൽ സംസ്ഥാന വ്യാപക സമരമെന്ന് മുന്നറിയിപ്പ്

എറണാകുളം: ജി.എസ്.ടി വകുപ്പിൽ കപ്പാസിറ്റി വർദ്ധിപ്പിക്കാനെന്ന പേരിൽ ഉദ്യോഗസ്ഥരെ തെരഞ്ഞ് പിടിച്ച് മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. ഇന്റലിജൻസ് യൂണിറ്റ്-3, എറണാകുളം ഓഫീസർ ജിനേഷ് കെ.സി നെ കാസർഗോഡ് യൂണിറ്റിലേക്ക് മാറ്റിയ ഉത്തരവ് അപ്രസക്തമാണെന്നും, ഇത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്നും ആരോപിച്ച് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പള്ളി ഇൻറലിജൻസ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ഉത്തരവ് ഉടൻ പിൻവലിക്കില്ലെങ്കിൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്തുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.
പ്രതിഷേധ ധർണ KGOU സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. ഷൈൻ ഉദ്ഘാടനം ചെയ്തു.
ജി.എസ്.ടി ജോയിന്റ് കമ്മീഷണർ (I&E) പ്രമോദ് ബി. നൽകിയ ഉത്തരവനുസരിച്ച് ഇന്റലിജൻസ് യൂണിറ്റ്-4, എറണാകുളം ലെ ഓഫീസർ ബേബി മത്തായി യാണ് ജിനേഷ് കെ.സി യുടെ പൂർണ്ണ അധിക ചുമതല ഏറ്റെടുക്കുക.
12.03.2025 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. വളരെ നല്ല രീതിയിൽ പ്രവർത്തനം തുടരാൻ വേണ്ടിയാണ് ഈ സ്ഥലം മാറ്റമെന്നു വകുപ്പിന്റെ വിശദീകരണമെങ്കിലും, യൂണിയൻ ഇത് രാഷ്ട്രീയമൂലം ഉണ്ടായ നടപടിയെന്ന നിലപാടിലാണ്.
സർക്കാരും വകുപ്പ് മേധാവികളും ഈ വിവാദ ഉത്തരവിൽ ഉടൻ നിലപാട് വ്യക്തമാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ഇത്തരം ഏകപക്ഷീയമായ മാറ്റങ്ങൾ തുടരുകയാണെങ്കിൽ, സംസ്ഥാനതലത്തിൽ സമരം ശക്തമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡണ്ട് മനോജ് കെ.എൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബ്രിജേഷ് സി, സംസ്ഥാന സെക്രട്ടറി സി.വി. ബെന്നി, മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.പി. പ്രശാന്ത്, സബീർ സാലി, ഫൈസൽ ടി.ഇ, രജീഷ് എം.പി, ലിനു രാജ്, ഷൈജു ചാലിശ്ശേരി, റെക്സ് അലക്സ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ ബിനിൽ കേശവൻ സ്വാഗതവും, കോശി ജോൺ നന്ദിയും രേഖപ്പെടുത്തി.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...