ഏപ്രില്‍ ഒന്നു മുതല്‍ വരുന്ന മാറ്റങ്ങൾ ; പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില നാളെ മുതല്‍ കൂടും,

ഏപ്രില്‍ ഒന്നു മുതല്‍ വരുന്ന മാറ്റങ്ങൾ ; പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില നാളെ മുതല്‍ കൂടും,

സാമ്ബത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്ത് ബജറ്റിലൂടെ അടിച്ചേല്‍പ്പിച്ച അധിക നികുതി ഭാരങ്ങള്‍ വെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തിലാകും.

ഏപ്രില്‍ ഒന്നു മുതല്‍ വരുന്ന മാറ്റങ്ങൾ

ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. ഇതിന് ആനുപാതികമായി രജിസ്ട്രേഷന്‍ ഫീസും ഉയരും. ഒരു ലക്ഷം രൂപ ന്യായവിലയുള്ള ഭൂമിയുടെ ആധാരത്തിന് സ്റ്റാമ്ബ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി 10,000 രൂപയായിരുന്നത് 12,000 രൂപയാവും.

ഫ്ലാറ്റുകളുടെയും അപ്പാര്‍ട്മെന്‍റുകളുടെയും രജിസ്ട്രേഷന് ചെലവ് കൂടും. കെട്ടിട നമ്ബര്‍ കിട്ടി ആറു മാസത്തിനകം കൈമാറ്റം ചെയ്യുന്നതിന് അഞ്ചു ശതമാനമായിരുന്ന മുദ്രവില ഏഴു ശതമാനമാക്കി.

ഗഹാനും ഗഹാന്‍ ഒഴിമുറികളും ഫയല്‍ ചെയ്യാന്‍ 100 രൂപ നിരക്കില്‍ സര്‍വിസ് ചാര്‍ജ്.

കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവേറും. കോര്‍ട്ട് ഫീസ് സ്റ്റാമ്ബുകളുടെ നിരക്ക് വര്‍ധിക്കും.

പാറയും മണലും അടക്കം ഖനനം ചെയ്തെടുക്കുന്ന ഉല്‍പന്നങ്ങളുടെയെല്ലാം വില കൂടും. ഇതിന് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. ഉടന്‍ തീരുമാനം വരും. ധാതുക്കളുടെ റോയല്‍റ്റി, പിഴ, അളവ് എന്നിവ ശാസ്ത്രീയമായി പരിഷ്കരിക്കും. പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില വരും. പിഴ വര്‍ധിപ്പിക്കും. 600 കോടി അധിക വരുമാനം ലക്ഷ്യം. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം കൂടും.

മദ്യത്തിന് വില കൂടും. 500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപയും 1000 മുതല്‍ വിലയുള്ളതിന് 40 രൂപ നിരക്കിലുമാണു വര്‍ധന. 400 കോടി വരുമാനം.

വാഹന വില കൂടും. രണ്ടു ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് രണ്ടു ശതമാനം നികുതി വര്‍ധന. പുതിയ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഒന്നു മുതല്‍ രണ്ടു ശതമാനം വരെ നികുതി വര്‍ധന. റോഡ് സുരക്ഷ സെസ് എല്ലാ വാഹനങ്ങള്‍ക്കും ഇരട്ടിയാക്കി. 50 രൂപ മുതല്‍ 250 രൂപ വരെ വര്‍ധിക്കും.

വൈദ്യുതി തീരുവ അഞ്ചു ശതമാനമാക്കി. തീരുവ വൈദ്യുതി ബോര്‍ഡ് തന്നെ എടുക്കുന്നത് നിര്‍ത്തി. 200 കോടി അധിക വരുമാനം.

പുതിയ ഇലക്ട്രിക് കാറുകളുടെ ഒറ്റത്തവണ നികുതി അഞ്ചു ശതമാനമായി കുറക്കും. കോണ്‍ട്രാക്‌ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകള്‍ക്ക് നികുതിയില്‍ 10 ശതമാനം കുറവ് വരും.

നേരിട്ട് 3000 കോടി (2955) യും 1000 കോടി തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും അധികം സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പെട്രോള്‍-ഡീസല്‍ സെസ് അടക്കം പിന്‍വലിക്കണമെന്ന് കടുത്ത സമ്മര്‍ദമുയര്‍ന്നിട്ടും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. വെള്ളക്കര വര്‍ധന നിലവില്‍ വന്നുകഴിഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധന ജൂണ്‍ 30നകം വരും.കെട്ടിടനികുതിയിലെ അഞ്ചുശതമാനം വര്‍ധനക്കൊപ്പം അപേക്ഷ ഫീസ്, പരിശോധന ഫീസ്, ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പെര്‍മിറ്റ് ഫീസ് എന്നിവയും വര്‍ധിപ്പിക്കും. കെട്ടിട നിര്‍മാണ ചെലവും ഉയരും. സാധാരണക്കാരെയും ചെറുകിട കെട്ടിട നിര്‍മാണങ്ങളെയും ബാധിക്കാത്തവിധമാകും പെര്‍മിറ്റ് ഫീസ് വര്‍ധനയെന്നാണ് വിവരം.

പെേട്രാള്‍, ഡീസല്‍ രണ്ടുരൂപ കൂടും

ലിറ്ററിന് രണ്ടു രൂപ വീതം സംസ്ഥാന സെസ് വരുന്നതോടെ പെട്രോളിനും ഡീസലിനും വില ഉയരും. പെട്രോളിന് വ്യാഴാഴ്ച ലിറ്ററിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് തിരുവനന്തപുരത്തെ വില. ലക്ഷ്യമിടുന്നത് 750 കോടിയുടെ അധിക വരുമാനം.

Also Read

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു)  കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

2024: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനൽ വരുമാനം

ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം.

കമ്പനികൾ സമർപ്പിച്ച അപേക്ഷകൾ ദ്രുതഗതിയിൽ പ്രോസസ്സ് ചെയ്യുന്നതിനായി ആക്സിലറേറ്റഡ് കോർപ്പറേറ്റ് എക്സിറ്റ് (CPACE) എന്ന പ്രത്യേക കേന്ദ്രം സ്ഥാപിച്ചതായി കേന്ദ്ര സർക്കാർ

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

ഇന്ത്യക്കു ലഭിച്ചത് 11,500 പുതിയ ചാർട്ടേഡ് അക്കൗണ്ടൻറ്റുമാർ: സിഎ ഫലം പ്രഖ്യാപിച്ചു

അക്കൗണ്ടിംഗ് മേഖലയുടെ കരുത്തേറുന്നു; രാജ്യത്തിന് 11,500 ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമാര്‍ കൂടി; CA ഫൈനല്‍ എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് 2 പേര്‍ക്ക്

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

കേരള പോലീസിന്റെ പൂട്ട് ; സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിൽ

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

Loading...