ആദായ നികുതി ഇളവിനായി റജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി 25 വരെ നീട്ടി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) സർക്കുലർ പുറത്തിറക്കി.
നികുതി ഇളവ്: സമയപരിധി നീട്ടി
കൊച്ചി • ചാരിറ്റബിൾ ട്രസ്റ്റുകളും സൊസൈറ്റികളും ഉൾപ്പെടെയുള്ള ധർമ സ്ഥാപനങ്ങൾക്ക് ആദായ നികുതി ഇളവിനായി റജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി 25 വരെ നീട്ടി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) സർക്കുലർ പുറത്തിറക്കി.
ആദായ നികുതി നിയമ പ്രകാരം 10 എ ഫോം സമർപ്പിക്കേണ്ട തീയതി മാർച്ച് 31 ന് അവസാനിച്ചിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ചില ട്രസ്റ്റുകൾക്ക് അപേക്ഷ നൽകാൻ സാധിക്കാത്ത സാഹചര്യത്തിലാണു സമയപരിധി നീട്ടിയത്. പുതിയ ചട്ടം പ്രകാരമുള്ള അംഗീകാരം നേടാത്ത ധർമ സ്ഥാപനങ്ങൾക്ക് അവ രുടെ വരുമാനത്തിനു മേൽ ആദായ നികുതി ഇളവു ലഭിക്കാതെ വരുമെന്നു സിബിഡിടി അറിയിച്ചു.