ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്യപ്പെട്ടതായി ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി: ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്യപ്പെട്ടതായി ആദായ നികുതി വകുപ്പ് അറിയിക്കുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പാദിച്ച വരുമാനത്തിന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഒരു കോടി ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗ് നാഴികക്കല്ല് ഈ വര്‍ഷം ആദ്യം പിന്നിട്ടതായി ആദായനികുതി വകുപ്പ് ട്വീറ്റില്‍ പറഞ്ഞു.
ഈ വര്‍ഷം ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 8 വരെ ഒരു കോടി ഐടിആര്‍ ഫയല്‍ ചെയ്തു.
അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ നികുതിദായകരോട് അവരുടെ ഐടിആര്‍ നേരത്തെ ഫയല്‍ ചെയ്യണമെന്നും വകുപ്പ് അഭ്യര്‍ത്ഥിച്ചു.