ബിറ്റ്‌കോയിന്‍ കുതിപ്പ് തുടരുന്നു; മൂല്യം 7500 ഡോളറിലേക്ക്
അതിവേഗം മുന്നേറുകയാണ് ക്രിപ്റ്റോകറന് സിയായ ബിറ്റ്കോയിന് . കഴിഞ്ഞ ഒന് പത് മാസത്തിനിടയിലെ ഏറ്റവും വലിയ വിലയാണ് ഞായറാഴ്ചത്തെ വ്യാപാരം തുടങ്ങിയപ്പോള് ബിറ്റ് കോയിന് കൈവരിച്ചത്. കഴിഞ്ഞ ആഗസ്തിനു ശേഷം ആദ്യമായി 7500 ഡോളറെന്ന മികച്ച നേട്ടം കൈവരിക്കാന് ഞായറാഴ്ച വെർ ച്വല് കറന് സിക്ക് കഴിഞ്ഞു. 2019ലെ ഏറ്റവും വലിയ മൂല്യമാണ് ബിറ്റ്കോയിന് ഇന്നു രേഖപ്പെടുത്തിയത്. ഞായറാഴ്ച വ്യാപാരം തുടങ്ങിയത് മൂല്യം 6.9 ശതമാനം ഉയർ ന്ന് 7445 ഡോളറെന്ന നിരക്കിലാണെന്ന് ക്രിപ്റ്റോകറന് സി എക്സ്ചേഞ്ചായ കോയിന് ബെയ്സ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതല് ബ്ലൂംബർ ഗ് ഗാലക് സി ക്രിപ് റ്റോ സൂചികയിലെ അഞ്ച് അംഗങ്ങളും 10 ശതമാനം വളർച്ചയാണ് കൈവരിച്ചത്.കഴിഞ്ഞ ഡിസംബറിലെ ഏറ്റവും വലിയ തകർ ച്ചയില് നിന്ന് നിന്ന് കരകയറിയ ബിറ്റ്കോയിന്റെ വില ഞായറാഴ്ചത്തോടെ അന്നത്തെ വിലയുടെ ഇരട്ടിയിലേറെയായി ഉയർ ന്നു. ഇത് ആറാമത്തെ ദിവസമാണ് ഏറ്റവും വലിയ ക്രിപ് റ്റോ കറന് സിയുടെ വില കുതിച്ചുയരുന്നത്. 2017ലെ 19,000 ഡോളറെന്ന ഏറ്റവും ഉയർ ന്ന നിലയില് നിന്ന് തകർ ച്ചയാരംഭിച്ച ബിറ്റ് കോയിന് , അന്താരാഷ്ട്ര തലത്തില് നിലനില് ക്കുന്ന സാമ്പത്തിക അനിശ്ചതത്വത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തിരിച്ചുവരവ് നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമായത് ആഗോളതലത്തില് വലിയ പ്രതിസന്ധികള് സൃഷ്ടിച്ചിരുന്നു. ഓണ് ലൈന് വഴിയും മൊബൈല് ആപ്പുകള് വഴിയും വിനിമയം ചെയ്യുന്ന കറന് സിയാണ് ബിറ്റ്കോയിന് . അതുകൊണ്ടുതന്നെ നിയതമായ ഒരു രൂപമോ ഘടനയോ ബിറ്റ് കോയിനില്ല. ഡിജിറ്റലായി മാത്രമേ ബിറ്റ് കോയിന് വാങ്ങാനും വില് ക്കാനും കഴിയൂ എന്നതാണ് ഇതിന്റെ സവിശേഷത. അതേസമയം നിയമാനുസൃതമായ ചട്ടക്കൂടില്ലാത്തതിനാല് ബിറ്റ് കോയിന്റെ വിനിമയം റിസർവ് ബാങ്ക് പ്രോത്സാഹിപ്പിക്കുന്നില്ല.ലോക് സഭാ തെരഞ്ഞെടുപ്പ്: ബിജെപി ഫെയ് സ്ബുക്ക് പരസ്യങ്ങള് ക്ക് ചെലവഴിച്ചത് കോണ് ഗ്രസിനേക്കാള് 37 ഇരട്ടി തുകഎവിടെ വെച്ച് ആർ വിനിമയം ചെയ്യുന്നുവെന്ന് വ്യക്തമല്ലാത്തതിനാല് തർ ക്കങ്ങളോ പരാതികളോ ഉണ്ടായാല് പരിഹരിക്കാന് സംവിധാനങ്ങളുമില്ല. ബിറ്റ്കോയിന് കൈകാർയം ചെയ്യുന്ന കമ്പനികളുള് ക്കോ വ്യക്തികള് ക്കോ ഒരു സാമ്പത്തിക സേവനവും നല് കരുത് ആർ ബിഐ അനുബന്ധ സ്ഥാപനങ്ങള് ക്ക് നിർ ദ്ദേശം നല് കിയിട്ടുണ്ട്.