ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ
ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാരസ്ഥാപനങ്ങള്‍ ആണെങ്കില്‍ അവയും പങ്കുകാരും കന്പനികളും ആദായനികുതിനിയമം 92 ഇ അനുസരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരുന്നവരും ഒഴികെയുള്ള എല്ലാ നികുതിദായകരും അവരുടെ 2021-22 സാന്പത്തികവര്‍ഷത്തിലെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നിലവിലെ നിയമം അനുസരിച്ച് ജൂലൈ 31 ആണ്.
ആ ദിവസത്തിന് മുന്‍പ് ഫയല്‍ ചെയ്യുവാന്‍ സാധിക്കാതെ വന്നാല്‍ നിങ്ങളുടെ നികുതിക്ക് മുന്‍പുള്ള വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ഡിസംബര്‍ 31 വരെയുളള കാലതാമസത്തിന് 5000 രൂപ പിഴയും 5 ലക്ഷം രൂപയില്‍ താഴെയാണ് നികുതിക്ക് മുന്‍പുള്ള വരുമാനം എങ്കില്‍ പിഴ തുക 1000 രൂപയുമാണ്. നിലവിലെ നിയമമനുസരിച്ച് 2022 ഡിസംബര്‍ 31 ന് ശേഷം 2021-22 സാന്പത്തികവര്‍ഷത്തെ റിട്ടേണുകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കില്ല.