വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കൊച്ചി: വ്യവസായങ്ങളടക്കമുള്ള വ്യത്യസ്ത സംരംഭങ്ങള്‍ക്ക് പ്രയോജനപ്രദമായ സുപ്രധാന രേഖകളും വിവരങ്ങളും ആവശ്യാനുസരണം ലഭ്യമാക്കാനും പരിശോധിക്കാനും ഉപകരിക്കുന്ന ജെന്‍-എഐ അധിഷ്ഠിത സാങ്കേതികവിദ്യയുമായി പ്രമുഖ സോഫ്ട്വെയര്‍ കമ്പനിയായ ഡോക്കര്‍ വിഷന്‍.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ ഉയര്‍ന്ന് വന്ന കമ്പനിയായ ഡോക്കര്‍ വിഷന്‍റെ ഈ സാങ്കേതികവിദ്യയിലൂടെ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് സമുദ്ര മേഖലയ്ക്കായിരിക്കും. പോര്‍ട്ട് ഓട്ടോമേഷനിലൂടെ അന്താരാഷ്ട്ര-ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് നൂതന പരിഹാരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.

168 മണിക്കൂര്‍ മനുഷ്യന് വേണ്ടിവരുന്ന ജോലി വെറും 44 സെക്കന്‍ഡിനുള്ളിൽ ചെയ്തു തീര്‍ക്കാന്‍ ഈ അത്യാധുനിക സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് ഡോക്കര്‍ വിഷന്‍ സിഇഒ യും സഹസ്ഥാപകനുമായ പ്രജിത്ത് നായര്‍ പറഞ്ഞു. കാര്യക്ഷമത വര്‍ദ്ധിക്കുകയും മാനുഷികമായ പിശകുകള്‍ ഇല്ലാതാകുകയും ചെയ്യും. ഉപഭോക്തൃ സേവനം വിപുലീകരിക്കുന്നതിനും സമുദ്രമേഖലയുടെ മെച്ചപ്പെട്ട ഭാവിക്കും ഇത് ഫലപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ടെയ്നറുകള്‍, റെയിൽ വാഗണുകള്‍, വാഹനങ്ങള്‍ എന്നിവയുടെ തത്സമയ വിവരങ്ങള്‍ക്കായി എഐ അധിഷ്ഠിത ഒപ്റ്റിക്ക ക്യാരക്ടര്‍ റെക്കഗ്നിഷന്‍ ഇത് സാധ്യമാക്കുന്നു. റോഡുകളുടെയും റെയിലിന്‍റെയും പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ടിജി അല്ലെങ്കിൽ ആര്‍എംജി, ക്രെയിന്‍ പ്രവര്‍ത്തനങ്ങള്‍, ഡിഒസിആര്‍, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയ സംവിധാനം, കാഴ്ച അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം തുടങ്ങിയ സാങ്കേതികതകള്‍ നിലവിൽ ലഭ്യമാണ്.

വിപുലമായ സാങ്കേതികവിദ്യകളുടെ സംയോജനമാണ് ജെന്‍ എഐ സാധ്യമാക്കിയിരിക്കുന്നതെന്ന് ഡോക്കര്‍ വിഷന്‍ സിടിഒ യും സഹസ്ഥാപകയുമായ ആതിര എം പറഞ്ഞു. വ്യക്തമായും കൃത്യതയോടെയും വിവിധങ്ങളായ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ലഭ്യമാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

2021 പ്രവര്‍ത്തനമാരംഭിച്ച ഡോക്കര്‍ വിഷന്‍ സീഫണ്ട്, തിങ്കുവേറ്റ്, സാഞ്ചികണക്ട് എന്നീ വെഞ്ച്വര്‍ ക്യാപിറ്റൽ സ്ഥാപനങ്ങളുടെ സഹകരണത്തിൽ 500,000 ഡോളറിന്‍റെ ധനസമാഹരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും വരുന്ന 12 മാസത്തിനുളളിൽ പ്രതിമാസം 50,000 ഡോളര്‍ വരുമാനം ലഭ്യമാക്കുന്നതിനും പ്രാപ്തമാക്കും.

വിവിധ വ്യവസായങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് കമ്പനി അത്യാധുനിക സാങ്കേതികവിദ്യകള്‍ തുടക്കം മുതൽ ലഭ്യമാക്കി വരുന്നുണ്ട്. 2006ൽ സ്ഥാപിതമായ സര്‍ക്കാരിന്‍റെ നോഡൽ എജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംസ്ഥാനത്തെ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേൽനോട്ടം നൽകി വരുന്നു.

Also Read

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

Loading...