റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച് എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍
റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച് എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ കേന്ദ്ര എംഎസ്‌എംഇ മന്ത്രി നാരായണ റാണയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
കോവിഡിനുശേഷം ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം എംഎസ്‌എംഇയിലെ ഉത്പാദന മേഖലയെയും സേവനമേഖലയെയും ഒന്നായി പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി ചെയ്തെങ്കിലും ഇതു ഹോട്ടല്‍ മേഖലയ്ക്ക് ഗുണം ചെയ്തില്ല.
ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അനുകൂല തീരുമാനമെടുക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജി. ജയപാല്‍, ജനറല്‍ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാള്‍, ട്രഷറര്‍ എന്‍. അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ പറഞ്ഞു.