രണ്ട് കോടിക്ക് താഴെ ജിഎസ്ടി വാർഷിക റിട്ടേൺ സമർപ്പിക്കേണ്ടന്ന് വിജ്ഞാപനമായി: യുപിഐ, ഐഎംപിഎസ് എന്നിവ വഴി പെയ്മെൻറ് നടത്താം
ന്യൂഡൽഹി: 2021 22 സാമ്പത്തിക വർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെ വിറ്റു വരവുള്ളവർ ജി എസ് ടി വാർഷിക റിട്ടേൺ സമർപ്പിക്കേണ്ടെന്ന് കേന്ദ്ര പരോക്ഷ നികുതി വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ജൂൺ അവസാനം നടന്ന ജിഎസ്ടി കൗൺസിലിലെ തീരുമാനമാണിത്.
ബിസിനസുകൾക്ക് ജിഎസ്ടിഎൻ പോർട്ടലിൽ യുപിഐ, ഐഎംപിഎസ് എന്നിവ വഴി പെയ്മെൻറ് നടത്താം എന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.
2021-22ലെ ജി എസ് ടി ആർ 4 റിട്ടേൺ നൽകാൻ വൈകുന്നതിനുള്ള ലേറ്റ് ഫീ ഈടാക്കുന്നത് ജിഎസ്ടി കൗൺസിൽ ജൂലൈ 28 വരെ ഒഴിവാക്കിയിരുന്നു. നിലവിൽ മെയ് ജൂൺ മാസങ്ങളിലെ ലേറ്റ് ഫീ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്.
ജി എസ് ടി സി എം പി 08 ഫോം ഫയൽ ചെയ്യാനുള്ള സമയം ജൂലൈ 31 വരെ നീട്ടി.