വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്
വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്‌ഇ) ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി.
എന്‍എസ്‌ഇയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിവിധ സ്ഥാപനങ്ങള്‍ ട്രേഡിംഗ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനങ്ങള്‍ എക്‌സ്‌ചേഞ്ച് അംഗീകരിച്ചവയല്ലെന്നും എന്‍എസ്‌ഇ വ്യക്തമാക്കി.