ക്രൂഡ് ഓയിലിന് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില
ക്രൂഡ് ഓയില്‍ വില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും റിസര്‍വ് ബാങ്ക് ഈ വര്‍ഷം രണ്ടാമതും വായ്പാ പലിശ നിരക്ക് കുറച്ചതും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുന്നതിന്റെയും പണപ്പെരുപ്പം കുറഞ്ഞു നില്‍ക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഫെബ്രുവരിയിലും, ഏപ്രിലിലും വായ്പാ പലിശ നിരക്ക് കുറച്ചത് സമ്ബദ്‍വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ്. കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്