ഡിഎ കുടിശ്ശിക: സംസ്ഥാന സർക്കാർ തീരുമാനമെടുക്കണം – അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

എറണാകുളം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ജീവനക്കാർക്ക് 2021 ജനുവരി 1 മുതൽ നീണ്ടുനിൽക്കുന്ന ഡിഎ (Dearness Allowance) കുടിശ്ശിക എപ്പോള്‍ നൽകുമെന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ഉടൻ തീരുമാനം കൈക്കൊള്ളണമെന്നും അതിന് ആവശ്യമായ സമയപരിധിയും അറിയിക്കണമെന്നും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദ്ദേശിച്ചു.
2025 മാർച്ച് 25-നാണ് ജസ്റ്റിസ് പി വി ആശയും അഡ്മിനിസ്ട്രേറ്റീവ് മെംബർ ഡോ. പ്രദീപ് കുമാറും അടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാരുടെ ഭാഗത്ത് നിന്ന് സമർപ്പിച്ച ഹർജിയിലാണ് ട്രിബ്യൂണൽ ഇടപെട്ടത്. പ്രത്യുത്ഥരത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സർക്കാർ ഡിഎ കുടിശ്ശിക നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഡിഎ ശമ്പളത്തിന്റെ ഭാഗമായതിനാൽ, ഇതിനെപ്പറ്റിയുള്ള സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതും തീരുമാനമെടുക്കേണ്ടതുമാണ് എന്നാണ് ട്രിബ്യൂണലിന്റെ നിരീക്ഷണം.
സർക്കാർ നൽകിയ വിശദീകരണ പ്രകാരം 2024 ഏപ്രിലും ഒക്ടോബറിലും ഡിഎയുടെ രണ്ട് ഘട്ടങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും 2025 ബജറ്റ് പ്രസംഗത്തിൽ മേൽനിലവാരത്തിലുള്ള ഡിഎ 2025 ഏപ്രിലിൽ വിതരണം തുടങ്ങുമെന്ന് ധനമന്ത്രിയുടെ പ്രസ്താവനയുണ്ടെന്നും സർക്കാർ ട്രിബ്യൂണലിൽ സമർപ്പിച്ച മറുപടിയിൽ പറയുന്നു. എന്നാൽ, 2021 മുതൽ കുടിശ്ശികയായി നിലനിൽക്കുന്ന ഡിഎയുടെ ഇനിയും അനുവദിക്കാത്ത ഭാഗങ്ങൾ സംബന്ധിച്ച തീരുമാനം വേണ്ടിവരുന്നു.
എന്നാൽ ട്രിബ്യൂണലിന്റെ നിർദ്ദേശം നൽകിയത്, സർക്കാർ ഡിഎ കുടിശ്ശിക നൽകേണ്ട സമയം എപ്പോഴാണ് എന്നതിനെക്കുറിച്ച് വിശദമായ പ്രസ്താവന രണ്ടാമത്തെ പ്രതിവാദിയായ ധനവകുപ്പ് അഡീഷണൽ സെക്രട്ടറി സമർപ്പിക്കണമെന്നാണ്.
കുറഞ്ഞപക്ഷം ഭാഗികമായി DA നൽകാൻ കഴിയുമോ എന്നതും വ്യക്തമാക്കണമെന്നും നിർദേശിച്ചു. ഇക്കാര്യത്തിൽ നടപടികൾ അവധി കഴിഞ്ഞ് തുടരുമെന്നും അറിയുന്നു.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ ശമ്പളാവകാശം സംരക്ഷിക്കുന്ന വിധമാണ് ഈ ഉത്തരവെന്ന് അഭിഭാഷകർ പ്രതികരിച്ചു.
ഹർജിക്കാരായ കേരള എൻജിഒ സംഘവും ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. Adv. Dr. കെ പി സതീശൻ, സുധിൻ കുമാർ കെ, സാബു പുള്ളൻ, ആർ ഭാസ്കരകൃഷ്ണൻ എന്നിവർ ഹർജിക്കാർക്ക് വേണ്ടി ഹാജരായി.
ട്രിബ്യൂണലിന്റെ ഈ ഇടപെടൽ, ഡിഎ കുടിശ്ശിക സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കും എന്നാണ് പ്രതീക്ഷ.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/E1iLFZYo4fn9UNWi4asvKA
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....