ക്ഷേമപെന്‍ഷനുകള്‍ എല്ലാം 100 രൂപ വീതം പ്രതിമാസം വര്‍ധിപ്പിച്ചു
ക്ഷേമപെന്‍ഷനുകള്‍ എല്ലാം 100 രൂപ വീതം പ്രതിമാസം വര്‍ധിപ്പിച്ചു. ഇതോടെ 1100 രൂപയായിരുന്നത് 1200 രൂപയാകും. ഇന്ന് പെന്‍ഷന്‍ വാങ്ങുന്ന 42 ലക്ഷം പേരില്‍ നാലിലൊന്ന് പേരും ഈ സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി പെന്‍ഷന്‍ വാങ്ങുന്നത്. കുടിശക തീര്‍ത്ത് പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1100രൂപയായി വര്‍ധിപ്പിച്ചതും ഈ സര്‍ക്കാരാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശരാശരി പ്രതിവര്‍ഷം 1964 കോടിരൂപയാണ് ക്ഷേമപെന്‍ഷന് ചെലവഴിച്ചത്. 2018-19ല്‍ 7533 കോടിരൂരപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. ഇതിലേക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം കഴിഞ്ഞ വര്‍ഷം ലഭിച്ചത് 150 കോടി മാത്രമാണ്.