ഡോളറിനു കിതപ്പ്, രൂപ 7 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
ഡോളര്‍ വീണ്ടും ദുര്‍ബലമായി. രൂപ കയറി. വിവിധ കറന്‍സികളുമായുള്ള ഡോളര്‍നിരക്ക് ഈയിടെ കുറഞ്ഞുവരികയാണ്. അതിനൊപ്പമാണു രൂപയും കയറുന്നത്.ഇന്നലെ ഡോളര്‍വില 56 പൈസ കുറഞ്ഞു. ഇതോടെ ഡോളറിന് 68.54 രൂപയായി. ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി രൂപ.
പൗണ്ട്, യൂറോ, സ്വിസ്ഫ്രാങ്ക്, ജാപ്പനീസ് യെന്‍ തുടങ്ങിയവയോടെല്ലാം ഡോളര്‍ ദുര്ബലമായിവരികയാണ്. യൂറോ 1.14 ഡോളറിലേക്കും പൗണ്ട് 1.33 ഡോളറിലേക്കും ഉയര്‍ന്നു.
ഡോളര്‍നിരക്ക് താഴുമ്പോള്‍ വിദേശനിക്ഷേപകര്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്കു പ ണം നീക്കുന്നതു സാധാരണമാണ്. ഈ മാസം 15 വരെ വിദേശികള്‍ 22,000 കോടിയിലധികം രൂപ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചു. ഓഹരിവിപണിയിലെ കുതിപ്പിന്റെ പ്രധാന കാരണവും അതാണ്. വെള്ളിയാഴ്ച മാത്രം 4323 കോടിയാണു വിദേശികള്‍ നിക്ഷേപിച്ചത്.
വിദേശികളുടെ പണമൊഴുക്ക് ഇന്ത്യന്‍ ഓഹരികളുടെ വിപണിമൂല്യം 150 ലക്ഷം കോടി രൂപയ്ക്കു മുകളിലാകാന്‍ സഹായിച്ചു. മാര്‍ച്ചില്‍ മാത്രം 14 ലക്ഷം കോടിയിലധികം രൂപയാണു വിപണിമൂല്യത്തില്‍ വര്‍ധിച്ചത്. അമേരിക്കയില്‍ ജിഡിപി വളര്‍ച്ചയും തൊഴില്വര്ധനയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് അമേരിക്കയില്‍ പലിശനിരക്കു കുറയ്ക്കാന്‍ ഇടയാക്കും. ഇന്നും നാളെയും യുഎസ് കേന്ദ്രബാങ്ക് ആയ ഫെഡിന്റെ പണനയകമ്മിറ്റി യോഗമുണ്ട്. അതില്‍ പലിശ കുറയ്ക്കുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍, മൂന്നുനാലു മാസത്തിനുള്ളില്‍ പലിശ കുറയ്ക്കുമെന്നാണു പ്രതീക്ഷ.
പലിശ കുറയാനുള്ള സാധ്യതയാണു ഡോളര്‍ നിരക്ക് കുറയാനും വിദേശനിക്ഷേപകര്‍ വികസ്വരരാജ്യങ്ങളിലേക്കു പണം കൊണ്ടുപോകാനും പ്രേരകമായത്. ഇന്ത്യയെപ്പോലെ ചൈനയിലും ഓഹരികള്‍ കയറി. പത്തു മാസത്തെ ഉയര്‍ന്ന നിലയിലാണു ചൈനീസ് ഓഹരികള്‍.ഇന്ത്യന്‍ സെന്‍സെക്സ് ഇന്നലെ 70.75 പോയിന്റ് കയറി 38,095.07ലും നിഫ്റ്റി 35.35 പോയിന്റ് കയറി 11,462.2 ലും ക്ലോസ് ചെയ്തു.
രൂപയുടെ തുടര്‍ച്ചയായ കയറ്റം ഐടി കമ്പനികള്‍ക്കും കയറ്റുമതിക്കാര്‍ക്കും ഗുണകരമല്ല. കയറ്റുമതിക്കു തിരിച്ചടി ഉണ്ടാകുമെന്നാണു ഭയം. ഐടി കമ്പനികളുടെ ഡോളര്‍ വരുമാനം കുറയില്ലെങ്കിലും അതു രൂപയിലാക്കുമ്പോള്‍ കുറവുണ്ടാകും