ഗതാഗത രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യംവെച്ച് ബജറ്റ് പ്രഖ്യാപനങ്ങൾ
റെയില്‍ വികസനത്തിന് പിപിപി മോഡല്‍ കൊണ്ടുവരും. റെയില്‍വികസനത്തിന് വന്‍വിഹിതം നല്‍കും. 2030 വരെ 50 ലക്ഷം കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റില്‍ പറഞ്ഞു.210 കിലോമീറ്റര്‍ മെട്രോ ലൈനുകള്‍ ഈ വര്‍ഷം സ്ഥാപിക്കും.
ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ഇതിനായി ഇളവുകള്‍ നല്‍കുകയും ചെയ്യും. രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പിലാക്കും.ഇതിനായി രണ്ടാം ഘട്ടത്തില്‍ 10000കോടിയുടെ പദ്ധതി നടപ്പാക്കും. ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയിലൂടെ എല്ലാം ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ സാധിക്കും.
ജല-വ്യോമയാന ഗതാഗത വികസന പദ്ധതികള്‍ കൊണ്ടുവരും. ജലമാര്‍ഗമുള്ള ചരക്ക് ഗതാഗതം വര്‍ധിപ്പിക്കും. പ്രധാന്‍മന്ത്രി സഡക് യോജന പദ്ധതിയിലൂടെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണവും നവീകരണവും വിപുലീകരിക്കും. മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നവീകരണം പരിഗണനയിലെന്ന് ധനമന്ത്രി