ജിഎസ്ടി റിട്ടേണ്‍ ത്രീ ബി വൈകിയാല്‍ ഇനി പിഴ അമ്പതിനായിരം രൂപ
വ്യാപാരികള്‍ മാസംതോറും സമര്‍പ്പിക്കേണ്ടതായ ജിഎസ്ടിയിലെ ബി മൂന്ന് റിട്ടേണ്‍ സമര്‍പ്പണം വൈകിയാല്‍ ഇനി പിഴ 50000 രൂപ. ഇതുസംബന്ധിച്ച് ജിഎസ്ടി അധികൃതര്‍ ഉത്തരവിറക്കി. ഇതുവരെ റിട്ടേണ്‍ സമര്‍പ്പണം വൈകിയാല്‍ ദിവസം 50 രൂപ വീതമായിരുന്നു പിഴ. അതേസമയം ഇതുവരെയുളള റിട്ടേണ്‍ സമര്‍പ്പണം നടത്താത്തവര്‍ക്കും വൈകിച്ചവര്‍ക്കുമുളള മുഴുവന്‍ പിഴയും ഒഴിവാക്കി. ജിഎസ്ടി ആര്‍ ഒന്ന്, മൂന്ന് ബി റിട്ടേണുകള്‍ക്ക് ഇത് ബാധകമാണ്. പുതുവര്‍ഷത്തിലാണ് പുതിയ ഉത്തരവുകള്‍ ഇറങ്ങിയത്.
ഇതുവരെയുളള റിട്ടേണ്‍ സമര്‍പ്പണത്തിന് വൈകിയതിനുളള പിഴയൊടുക്കിയവര്‍ക്ക് ആ തുക മുഴുവന്‍ തിരികെ നല്‍കും.സത്യസന്ധമായി റിട്ടേണ്‍ സമര്‍പ്പിച്ചതിനുളള പാരിതോഷികം എന്ന ഇനത്തില്‍പ്പെടുത്തിയായിരിക്കും തുക തിരികെ നല്‍കുക.ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയമുണ്ട്.