ജിഎസ്ടിയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങൾ വ്യാപാരികൾക്കും ടാക്സ്പ്രൊഫഷനുകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു- എ. ടി. പി. ജില്ലാ സമ്മേളനം
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷനേഴ്സ് എറണാകുളം ജില്ലാ സമ്മേളനം വൈഎംസിഎ ഹാളിൽ വച്ച് നടന്നു. ജില്ലാ പ്രസിഡൻ്റ് ശ്രീ ഗോവിന്ദൻ നമ്പൂതിരി അധ്യക്ഷൻ വഹിച്ച യോഗം എറണാകുളം ജിഎസ്ടി ജോയിൻ്റ കമ്മീഷണർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു.
ജി എസ് ടി നിയമങ്ങളിൽ അടിക്കടി വരുത്തുന്ന മാറ്റങ്ങൾ വ്യാപാരികൾക്കും പ്രാക്ടീഷണർമാർക്കും വരുത്തുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചു ആയത് കേന്ദ്ര സംസ്ഥാന ധനകാര്യ മന്ത്രിമാർക്കും, ജിഎസ്ടി കൗൺസിലിനും അയച്ചുകൊടുക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ സംസ്ഥാന നേതാക്കളായ ബാലചന്ദ്രൻ, കെ എം മസൂദ്, ഷാജി ജോസഫ്, ബാബു ഗണേഷ്, പ്രകാശ്.എൻ. എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.ജി ഗോവിന്ദൻ നമ്പൂതിരി (പ്രസിഡൻ്റ്) പി.ടി അനിൽകുമാർ (സെക്രട്ടറി)ക്ലിന്റൺ പിൻ ഹീറോ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.