സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് -ആറ്റിങ്ങൽ ആഡിറ്റ് ഡിവിഷനിലെ വർക്കല ആഡിറ്റ് ടീം കാര്യാലയം വർക്കല സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് -ആറ്റിങ്ങൽ ആഡിറ്റ് ഡിവിഷനിലെ വർക്കല ആഡിറ്റ് ടീം കാര്യാലയം വർക്കല സിവിൽ സ്റ്റേഷനിൽ ഇന്ന് ( 9/8/2024) മുതൽ പ്രവർത്തനം ആരംഭിച്ചു.
കാര്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം വർക്കല സിവിൽ സ്റ്റേഷനിൽ വച്ച് 9/8/2024, വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ബഹു. വർക്കല എം. എൽ. എ ശ്രീ. വി. ജോയ് നിർവ്വഹിച്ചു.
വർക്കല നഗരസഭ ചെയർമാൻ ശ്രീ. കെ. എം. ലാജി അദ്ധ്യക്ഷനായ പ്രസ്തുത ചടങ്ങിൽ ജോയിന്റ് കമ്മീഷണർ (ആഡിറ്റ് ), തിരുവനന്തപുരം ശ്രീ. ഹരീന്ദ്രനാഥ് കെ. ആർ സ്വാഗതം ആശംസിച്ചു. വർക്കല നഗരസഭ കൗൺസിലർ ശ്രീമതി. ഷീന. കെ. ഗോവിന്ദ്, വർക്കല തഹസീൽദാർ ശ്രീ. അസീഫ് രെജു. എം.എ എന്നിവർ ആശംസകൾ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ( ആഡിറ്റ് ) ഡിവിഷൻ, ആറ്റിങ്ങൽ ശ്രീ. ഹർഷാദ്.ബി നന്ദി രേഖപ്പെടുത്തി.