ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ഇതുവരെ നൽകാത്തവർക്ക് ഓഗസ്റ്റ്-2024 മുതൽ ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുവാൻ സാധിക്കില്ല
ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ജി.എസ്.ടി പോർട്ടലിൽ ഇതുവരെ നൽകാത്തവർക്ക് ഓഗസ്റ്റ്-2024 മുതൽ ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുവാൻ സാധിക്കില്ല
ചരക്ക് സേവന നികുതി ചട്ടങ്ങളുടെ റൂൾ 10 എ പ്രകാരം രജിസ്ട്രേഷൻ അനുവദിച്ചു കിട്ടിയ തീയതി മുതൽ 30 ദിവസത്തിനുള്ളിലോ , ഫോം ജി.എസ്.ടി.ആർ -1 / ഇൻവോയ്സ് ഫർണിഷിംഗ് ഫെസിലിറ്റി (IFF) സമർപ്പിക്കുന്നതിന് മുൻപായോ , ഇവയിൽ ഏതാണോ ആദ്യം വരുന്നത് , അതിനുമുൻപായി സാധുവായ ബാങ്ക് അക്കൗണ്ടിൻറെ വിശദാംശങ്ങൾ ഒരു നികുതിദായകൻ ജി.എസ്.ടി പോർട്ടലിൽ നൽകേണ്ടതുണ്ട് .
അതിനാൽ സാധുവായ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ജി.എസ്.ടി പോർട്ടലിൽ ഇതുവരെ നൽകാത്ത എല്ലാ നികുതിദായകരും , പോർട്ടൽ സന്ദർശിച്ച് , Services > Registration > Amendment of Registration Non - Core Fields tabs വഴി രജിസ്ട്രേഷൻ വിശദാംശങ്ങളിൽ ശരിയായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചേർക്കേണ്ടതാണ് . സാധുവായ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകാത്ത പക്ഷം , ചരക്ക് സേവന നികുതി ചട്ടങ്ങളിലെ റൂൾ 59, (6) (f) പ്രകാരം ഓഗസ്റ്റ്-2024 റിട്ടേൺ കാലയളവ് മുതൽ, ജി.എസ്.ടി. പോർട്ടലിൽ, നികുതിദായകർക്ക് ജി.എസ്.ടി.ആർ -1 അല്ലെങ്കിൽ ഇൻവോയ്സ് ഫർണിഷിംഗ് ഫെസിലിറ്റി (IFF) ഫയൽ ചെയ്യുവാൻ സാധിക്കുന്നതല്ല.